കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ തൊഴിലില്ലായ്മ റെക്കോർഡ് നിരക്കിൽ.. 7.2 ശതമാനം വര്‍ധനവ്... മോദി സർക്കാരിന് തിരിച്ചടിയാകുമോ?

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ തൊഴിലില്ലായ്മ 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടിയ തോതിലെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി. 2016ന് ശേഷമുള്ള ഏറ്റവും കൂടിയ തോതിലുള്ള തൊഴിലില്ലായ്മ നിരക്കാണ് ഫെബ്രുവരിയിലേതെന്ന് സിഎംഐഇ ഡാറ്റ വ്യക്തമാക്കുന്നു. 7.2 ശതമാനമാണ് ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. 2018 ഫെബ്രുവരിയില്‍ 5.9 ശതമനമായിരുന്നു വര്‍ധന.

<strong>കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനിറങ്ങിയ അജിത് ജോഗിക്ക് കനത്ത തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് മുന്‍ എംഎല്‍എ ഉള്‍പ്പടെ 6 നേതാക്കള്‍... പൊതുതിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് തൂത്തുവാരും!!</strong>കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനിറങ്ങിയ അജിത് ജോഗിക്ക് കനത്ത തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് മുന്‍ എംഎല്‍എ ഉള്‍പ്പടെ 6 നേതാക്കള്‍... പൊതുതിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് തൂത്തുവാരും!!

ഇന്ത്യയില്‍ തൊലില്‍ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരിയില്‍ 406 മില്ല്യണ്‍ ആയിരുന്നു, ഇത് 2019ല്‍ 400 മില്യണായി. പതിനായിരം വീടുകള്‍ കേന്ദ്രീകരിച്ച് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ സര്‍വേയിലാണ് ഈ കണക്ക് പുറത്ത് വിട്ടത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മോദിക്ക് തിരിച്ചടി നല്കുന്ന കണക്കുകളാണിത്. തൊഴിലില്ലായ്മ നിരക്കിലെ കുറവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും മോദിക്ക് തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുന്നതാണ്.

employment

ഡിസംബരില്‍ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തൊഴിലില്ലായ്മ കണക്കുകള്‍ പൂഴ്ത്തി വയ്ക്കപ്പെടുകയും പിന്നീട് ഇത് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 45 വര്‍ഷങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ഉണ്ടായത് മോദി സര്‍ക്കാറിന്റെ കാലത്താണെന്നായിരുന്നു സര്‍വേയില്‍ പറഞ്ഞിരുന്നത്. ഈ വിവാദംകെട്ടടങ്ങുമ്പോഴാണ് പുതിയ സര്‍വേ ഫലം പുറത്ത് വന്നിരിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം 11 മില്ല്യണ്‍ ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നതായി സിഎംഐഇ റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ തൊഴില്‍ രംഗത്ത് വലിയ പ്രത്യാഘാതം ആണ് ഉണ്ടാക്കിയതെന്നും പറയുന്നു. ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ സര്‍വ്വേ ഫലം മോദിക്ക് പുതിയ വെല്ലുവിളി ആകും.

English summary
India's unemployment is in highest rate from 2016, 7.2 percent increase in unemployment rate in India says Center for monitoring Indian economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X