കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് തൊഴിലില്ലായ്മ ഉയർന്ന നിരക്കിൽ; 6.1 ശതമാനം പേർക്ക് തൊഴിലില്ല, ഒടുവിൽ മോദിയും സമ്മതിച്ചു!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ജനങ്ങളില്‍ 6.1 ശതമാനം പേരും തൊഴില്‍ രഹിതരാണെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. തിരഞ്ഞെടുപ്പിന് മുമ്പ് മാധ്യമങ്ങള്‍ ചോര്‍ത്തിയ തൊഴിലില്ലായ്മയുടെ കണക്കുകളാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 45 വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നാണ് റിപ്പോർട്ട്.

മോദിക്ക് നന്ദി പറഞ്ഞ് രാജ്യവർധൻ റാത്തോഡ്; മോദി മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അനുഗ്രഹം!!മോദിക്ക് നന്ദി പറഞ്ഞ് രാജ്യവർധൻ റാത്തോഡ്; മോദി മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അനുഗ്രഹം!!

നഗര പ്രദേശങ്ങളിലെ 7.8 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണെന്ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ 1972 - 73 കാലത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ നിരക്കിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ജനുവരിയില്‍ ബിസിനസ് സ്റ്റാൻഡേർഡ് പരുറത്തുവിട്ടിരുന്നു.

Unemployment

ഇത് ശരിവെ്കുന്നതാണ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ. ഈ കണക്ക് അന്തിമമല്ലെന്നും, കരട് റിപ്പോർട്ടിലെ വിവരങ്ങൾ മാത്രമാണിതെന്നുമായിരുന്നു നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ അന്ന് പറഞ്ഞത്.രാജ്യത്ത് രൂക്ഷമായ തൊഴില്ലായ്മയാണ് നിലനിൽക്കുന്നതെന്ന കണക്ക് തയ്യാറാക്കിയത് ദേശീയ സാംപിൾ സർവേ ഓഫീസാണ്. 2016 നവംബറിൽ നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി ആദ്യമായാണ് പഠനം നടത്തുന്നത്.

ഗ്രാമീണമേഖലയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2011-12-ൽ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണമേഖലയിലുള്ള സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ 13.6 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 4.8 ശതമാനം മാത്രമായിരുന്നു. 2004-05 കാലത്ത് ഇത് 3.5 മാത്രമായിരുന്നു തൊഴില്ലില്ലായ്മ നിരക്ക്.

English summary
India's unemployment rate at 6.1%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X