കുഞ്ഞന്‍ ഉപഗ്രഹം നാസ വിക്ഷേപിച്ചു: താരമായത് റിഫാത്ത്, അഭിമാനം തമിഴ്നാടിനും!!
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള കുഞ്ഞന്‍ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്
ചെന്നൈ: നാസയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് റിഫാത്ത് ഷാരൂഖ്. മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചതില്‍ ഏറ്റവും ചെറിയ ഉപഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. ജൂലൈ 22ന് വിക്ഷേപിച്ചത്. ക്യൂബ് ഇന്‍ സ്പേസ് പദ്ധതിയ്ക്ക് വേണ്ടി സമര്‍പ്പിച്ച 80,000 ഓളം ഡിസൈനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 80 മോഡലുകളിലാണ് റിഫാത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഇടംപിടിച്ചത്. ക്രെസന്റ് മെട്രിക്കുലേഷന്‍
തമിഴ്നാട്ടില്‍ നിന്നുള്ള പ്ലസ്ടു വിദാര്ത്ഥിയാണ് റിഫാത്ത്. പള്ളപ്പട്ടി സ്വദേശിയായ 18കാരന് റിഫാത്ത് ഷാരൂഖിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് റീ ഇന്‍ഫോഴ്സ്ഡ് കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് കുഞ്ഞന്‍ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. 3.8 സെന്റീമീറ്റര്‍ നീളമുള്ള ഉപഗ്രഹം 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ആദ്യമായി ബഹിരാകാശത്ത് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഉപഗ്രഹം ഉപയോഗിച്ചത്. ക്രെസന്റ് മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷാരൂഖ്. അഞ്ചാം ക്ലാസിലായിരിക്കെ പിതാവിനെ നഷ്ടപ്പെട്ട റിഫാത്ത് രണ്ട് വര്‍ഷംകൊണ്ടാണ് ഉപഗ്രഹം പൂര്‍ണ്ണതയിലെത്തിച്ചത്.

നാസയും ഐ ഡൂഡിലും ചേര്‍ന്ന് സംഘടിപ്പിച്ച ക്യൂബ്സ് ഇന്‍ സ്പേസ് മത്സരത്തില്‍ നിന്നാണ് റിഫാത്ത് വികസിപ്പിച്ചെടുത്ത ചെറിയ ഉപഗ്രഹം വിക്ഷേപണത്തിനായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെതായി നാസ ഏറ്റെടുക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് ഇതെന്നത് മറ്റൊരു പ്രത്യേകതയാണ്. സ്പേസ് കിഡ്സ് ഇന്ത്യയുടെ സിഇഒ ഡോ. ശ്രീമതി കേശന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications