കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ നിർമ്മാണം: ആഗോള സമൂഹത്തിന് ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിയുടെ ഉറപ്പ്

Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു കൊണ്ടുളള പ്രസംഗത്തില്‍ ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതിയെന്നോണം കുത്തനെ ഉയരുന്നതിനിടെയാണ് കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം സംബന്ധിച്ചുളള പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണം നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം എന്ന നിലയ്ക്ക് തനിക്ക് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് നല്‍കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണത്തിനും വിതരണത്തിനുമുളള കഴിവ് ഈ പ്രതിസന്ധിയെ മറികടക്കാന്‍ മാനവരാശിയെ സഹായിക്കാന്‍ ഉപയോഗിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

modi

മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശമാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്. ഈ മഹാമാരിയുടെ ദുര്‍ഘട ഘട്ടത്തില്‍ പോലും ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല 150 രാജ്യങ്ങളിലേക്കാണ് അവശ്യ മരുന്നുകള്‍ കയറ്റി അയച്ചത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊവാക്‌സിന്‍ എന്ന പേരിലാണ് ഇന്ത്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ഒക്ടോബറില്‍ ലഖ്‌നൗവിലും ഖൊരക്പൂരിലു ആരംഭിക്കാനിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു. വാക്‌സിന്‍ വിതരണത്തിന് മറ്റ് രാജ്യങ്ങളുടെ ശീതീകരണ സംവിധാനങ്ങള്‍ വിപുലമാക്കുന്നതിനും ഇന്ത്യ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ

 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍ 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍

English summary
India’s vaccine production and delivery capacity will be used to help all humanity in fighting this crisis: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X