മോദി ഭരണത്തില്‍ സ്വയംസേവകര്‍ ഉന്നത പദവി വഹിക്കുന്നു; രാജ്യം സുരക്ഷിതയെന്ന് മോഹന്‍ ഭഗത്
ദില്ലി: മോദി ഭരണത്തില്‍ ഇന്ത്യ സുരക്ഷിതയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. മോദി ഭരണത്തില്‍ നിരവധി സ്വയം സേവകര്‍ ഉന്നത പദവികള്‍ ഭരിക്കുന്നതിനാല്‍ രാജ്യം സുരക്ഷിതയാണെന്ന് അദ്ദേഹം പറഞ്ഞു.
കാണ്‍പൂരില്‍ നടന്ന ആര്‍എസ്എസ് ചിന്തന്‍ ബൈഠക്കിലായിരുന്നു മോഹന്‍ ഭഗവത് ഇക്കാര്യം പറഞ്ഞത്. സര്‍ക്കാറിലുള്ള സ്വയം സേവകരില്‍ ഞങ്ങള്‍ക്ക് വിശ്വസമുണ്ട്. ക്ഷമയോടെ കാത്തിരുന്നാല്‍ വൈകാതെ ഫലമുണ്ടാകുമെന്നും ഭഗവത് പറഞ്ഞു.

മോദിയുടെ ഭരണത്തില്‍ തൃപ്തി പ്രകടിപ്പിച്ച ഭഗവത്, കൊച്ചുകുട്ടികള്‍ക്കിടയില്‍ പോലും അദ്ദേഹം പ്രശസ്തനാണെന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. സേവഭാരതി രാജ്യമെമ്പാടും വ്യാപിപ്പിക്കണമെന്നും പാഠപുസ്തകങ്ങളുടെ കാലോചിതമായ പരിഷ്‌കാരം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ സ്വദേശി അജണ്ടയുമായി യോജിക്കാത്ത നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കമുള്ള കാര്യങ്ങളില്‍ എന്‍ഡിഎ സര്‍ക്കാറിന് സംഘടനയുടെ പിന്തുണ ഉണ്ടാകുമെന്ന സൂചനയും ഭഗവത് നല്‍കുന്നുണ്ട്.












Click it and Unblock the Notifications