കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്:ഇന്ത്യക്കാരെതട്ടിക്കൊണ്ടുപോയത് സ്ഥിരീകരിച്ചു

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഇറാക്കിലെ മൊസൂളില്‍ നിന്നും നാല്‍പത്ത് ഇന്ത്യക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. മൊസൂളിലെ താരിഖ് നൂര്‍ അല്‍ഹൂദ എന്ന കമ്പനിയിലെ നിര്‍മാണത്തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. തീവ്രവാദികളുടെ സംഘത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇവരുടെ മോചനത്തിന് മോചനദ്രവമോ മറ്റ് ഡിമാന്റുകളോ ആവശ്യപ്പെട്ട് സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് സയിദ് അഖ്ബറുദ്ദീന്‍ അറിയിച്ചു.

ഉത്തരേന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് പഞ്ചാബില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ആരുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കണ്ടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെയുമായും മനുഷ്യാവകാശ സംഘടനയായ ഇന്റര്‍ നാഷണല്‍ റെഡ് ക്രസന്റുമായും ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയാണെന്നും അഖ്ബറുദ്ദീന്‍ പറഞ്ഞു.

india-says-40-indians-kidnapped-iraq

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് മൊസൂളി. ഭീകരരുടെ നിയന്ത്രണത്തിലുള്ള തക്രീത് പട്ടണത്തിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 46 ഇന്ത്യന്‍ നാഴ്‌സുമാര്‍ സുരക്ഷിതരാണെന്നും ഇവരില്‍ താത്പര്യമുള്ളവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യ വക്തവാ പറഞ്ഞു. ഇവരില്‍ പലരും ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.

പതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാക്കിലുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കലാപ ഭൂമിയില്‍ മാത്രം നൂറിലധികം ഇന്ത്യക്കാരുണ്ട്. ഇവരെ കണ്ടെത്താനും സുരക്ഷിതരായി തിരിച്ചയക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഇറാഖിലെ മുന്‍ അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ കേന്ദ്രസര്‍ക്കാര്‍ ഇറാക്കിലേക്കച്ചിട്ടുണ്ട്. പ്രശ്‌നം അവസാനിക്കുന്നതുവരെ ഇറാക്കില്‍ തുടരാനാണ് താത്പര്യമെന്ന് ഭൂരിഭാഗം പേരും ഇന്ത്യന്‍ ഇംബസിയെ അറിയിത്തെന്നാണ് സൂചന.

English summary
Forty Indian construction workers have been kidnapped from the militant-controlled city of Mosul in northern Iraq, India's foreign ministry said Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X