കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ കാര്യമാക്കാതെ ഇന്ത്യ; മലബാര്‍ നാവികാഭ്യാസത്തിന് ആസ്‌ത്രേലിയയും, വന്‍ പട ഒരുങ്ങുന്നു

Google Oneindia Malayalam News

ദില്ലി: മലബാര്‍ നാവിക സേനാ അഭ്യാസത്തിന് ആസ്‌ത്രേലിയയെ ഉള്‍പ്പെടുത്താന്‍ ഇന്ത്യയുടെ തീരുമാനം. ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇന്ത്യ സുപ്രധാന തീരുമാനം എടുത്തത്. ഇതോടെ ക്വാദ് ചതുര്‍രാഷ്ട്ര സഖ്യത്തിലെ എല്ലാ അംഗങ്ങളും അഭ്യാസത്തില്‍ പങ്കെടുക്കും. അമേരിക്കയും ജപ്പാനുമാണ് മറ്റു അംഗരാജ്യങ്ങള്‍. 2004ല്‍ സുനാമി ദുരന്തത്തിന് ശേഷം ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനത്തിന് രൂപീകരിച്ചതാണ് ക്വാദ് സഖ്യം. അടുത്ത മാസമാണ് അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി നടക്കുന്ന മലബാര്‍ നാവിക അഭ്യാസം.

Recommended Video

cmsvideo
Australia to join the Malabar naval exercise next month | Oneindia Malayalam
m

2007ല്‍ ആസ്‌ത്രേലിയ ഈ അഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. അന്ന് കടുത്ത എതിര്‍പ്പാണ് ചൈന ഉയര്‍ത്തിയത്. പിന്നീട് ചൈനയെ പിണക്കേണ്ട എന്ന് കരുതി ഇന്ത്യ ആസ്‌ത്രേലിയയെ പങ്കെടുപ്പിക്കാറില്ല. എന്നാല്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മനംമാറ്റം എന്നത് ശ്രദ്ധേയമാണ്. 1992 മുതലാണ് ഇന്ത്യയും അമേരിക്കയും മലബാര്‍ സേനാ അഭ്യാസം തുടങ്ങിയത്. 2015ല്‍ ജപ്പാന്‍ ഭാഗമായി. ഈ നീക്കം ചൈന സംശയത്തോടെയാണ് കാണുന്നത്.

മോശമായി പെരുമാറി; ഖുശ്ബു ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു എന്ന് വ്യാജ പ്രചാരണം, വീഡിയോ...മോശമായി പെരുമാറി; ഖുശ്ബു ബിജെപി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു എന്ന് വ്യാജ പ്രചാരണം, വീഡിയോ...

ഈ മാസം ആദ്യത്തില്‍ ക്വാദ് സഖ്യത്തിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ടോക്കിയോയില്‍ നടന്നിരുന്നു. ഈ യോഗത്തിലാണ് ആസ്‌ത്രേലിയയെ പങ്കെടുപ്പിക്കാന്‍ തീരുമാനമുണ്ടായത്. 2007ല്‍ ആസ്‌ത്രേലിയയെ പങ്കെടുപ്പിച്ച വേളയില്‍ ചൈന പ്രതിഷേധമുയര്‍ത്തിയിരുന്നു. പിന്നീട് ആസ്‌ത്രേലിയയെ ഇന്ത്യ പങ്കെടുപ്പിച്ചിരുന്നില്ല.

ചൈനയെ തടയാന്‍ നാറ്റോ മോഡല്‍ സഖ്യമായി ക്വാദ് മാറുമെന്ന് അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ബീഗണ്‍ പറഞ്ഞിരുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളിലെ സൈനികര്‍ യുദ്ധക്കപ്പലുകളിലും മുങ്ങിക്കപ്പലുകലിലുമെല്ലാം അഭ്യാസം നടത്തും. മാത്രമല്ല, സൈനിക സഹകരണം ശക്തമാക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. ഇതെല്ലാമാണ് ചൈന സംശയത്തോടെ നോക്കിക്കാണുന്നത്.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...ലോകരാജ്യങ്ങളെ ഞെട്ടിച്ച് ചൈന; അതിവേഗ വളര്‍ച്ച, പടുകുഴിയില്‍ നിന്ന് ചൈന ഉദിച്ചുയര്‍ന്നത് ഇങ്ങനെ...

English summary
India says Australia will join the Malabar naval exercises next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X