പാകിസ്താനില്‍ അറസ്റ്റിലായത് റോ ഏജന്റ് അല്ലെന്ന് ഇന്ത്യ
ദില്ലി: പാകിസ്താനില്‍ അറസ്റ്റിലായത് റോയുടെ പ്രതിനിധി അല്ലെന്ന് ഇന്ത്യ. മുന്‍ നാവിക ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് ഇന്ത്യ സ്ഥിതികരിച്ചു. ഇന്ത്യക്കാരന്‍ പിടിയിലായ വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബ് വാലയെ വിളിച്ച് വരുത്തി ഇസ്ലാമാബാദ് അറിയിക്കുകയായിരുന്നു.
ബലൂചിസ്ഥാനില്‍ നടന്ന ഒരു തിരച്ചിലില്‍ കഴിഞ്ഞ ദിവസമാണ് കുല്‍ബുഷാന്‍ ജാവേദ് പിടിയിലായത്. കറാച്ചിയില്‍ തീവ്കരവാദി ആക്രമണം നടത്തുകയും ബലൂചിസ്ഥാനില്‍ സംഘര്‍ഷമുണ്ടാക്കുകയുമായിരുന്നു ജാവേദിന്റെ ലക്ഷ്യമെന്ന് പാക് അധികൃതര്‍ പറഞ്ഞു.

ബലൂചിസ്ഥാനിലും പരിസരപ്രദേശങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനെത്തിയ ചാരനെന്ന വിശേഷണത്തോടെയാണ് പാക് മാധ്യങ്ങള്‍ ജാവേദിനെ അവതരിപ്പിച്ചത്. നാവിക സേനയില്‍നിന്ന് സ്വയം വിരമിച്ച ഇദ്ദേഹത്തിന് പിന്നീട് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുംബൈയിലെ പവാലിയിലുള്ള ഹീരനന്ദാനി ഗാര്‍ഡന്‍സില്‍ സില്‍വര്‍ഓക്ക് അപ്പാര്‍ട്ട്‌മെന്റിലാണ് ജാവേദ് താമസിക്കുന്നത്. 46 വയസ്സുള്ള ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അവര്‍ മാതാപിതാക്കളോടൊപ്പം മുംബൈയിലാണ് താമസം.












Click it and Unblock the Notifications