കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഇറാനൊപ്പം തന്നെ... അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാം... എന്നാല്‍ ഇറാനെ കൈവിടില്ല

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുമായി കൂടുതല്‍ വ്യാപാര ബന്ധം ഉണ്ടാക്കി ഇറാനെ ഒതുക്കാനുള്ള അമേരിക്കയുടെ സകല നീക്കങ്ങളും പാളി. ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപിനോട് കടുപ്പിച്ച് പറഞ്ഞ ഇന്ത്യ അവരുമായുള്ള വ്യാപാര ബന്ധങ്ങളൊന്നും ഒഴിവാക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് പരസ്യമായി യുഎസ്സിനെ ഇന്ത്യ എതിര്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യക്കുള്ള സഹായങ്ങള്‍ നിര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഇന്ത്യ കടുത്ത ദേഷ്യത്തിലായിരുന്നു.

ഒരുവശത്ത് ഇന്ത്യയെ സഹായിക്കുകയാണെന്ന തോന്നലുണ്ടാക്കുകയും മറുവശത്ത് ദ്രോഹിക്കുന്ന നിലപാടെടുക്കുകയും ചെയ്യുന്ന രീതിയാണ് ട്രംപിനുണ്ടായിരുന്നത്. ഇത് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാനുമായി ചേര്‍ന്ന് ഏഷ്യയിലെ ബന്ധം ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. ജപ്പാനൊഴിച്ചുള്ള രാജ്യങ്ങളുമായി സൈനിക സഹകരണം വരെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യയിലെ സൈനിക സഹകരണം

ഏഷ്യയിലെ സൈനിക സഹകരണം

ഏഷ്യയില്‍ വമ്പന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് സൈനിക സഹകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. യുഎസ് ഏഷ്യന്‍ രാജ്യങ്ങളെ ഭിന്നിച്ച് പ്രശ്‌നങ്ങളുണ്ടാക്കാനാണ്
ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുമായി സൈനിക സഹകരണം ഉണ്ടെങ്കിലും അത് വലിയ രീതിയില്‍ വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ചബഹാര്‍ തുറമുഖം ഇത്തരത്തിലുള്ള ഒരു ചുവടുവെപ്പായിട്ടാണ് ഇന്ത്യ കാണുന്നത്.

ഇറാന് പകരമല്ല അമേരിക്ക

ഇറാന് പകരമല്ല അമേരിക്ക

അമേരിക്കയില്‍ നിന്ന് ഇന്ധനം വാങ്ങാമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തികഞ്ഞ വാണിജ്യ താല്‍പര്യാര്‍ത്ഥമാണ് ഇത് മുന്നോട്ടുപോകുക. ആര്‍ക്കും പകരമല്ല ഇന്ത്യ യുഎസ്സില്‍ നിന്ന് ഇന്ധനം വാങ്ങുന്നത്. നേരത്തെ ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് അവരെ ഒറ്റപ്പെടുത്തണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയും ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായിട്ടുള്ള ഉല്‍പ്പന്നങ്ങളല്ല അമേരിക്കയില്‍ നിന്ന് വാങ്ങുന്നതെന്നും ഇന്ത്യ പറഞ്ഞു.

ഇന്ധന പ്രതിസന്ധി

ഇന്ധന പ്രതിസന്ധി

യുഎസ്സുമായുള്ള പ്രതിരോധ ഇടപാടിനിടെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഇന്ത്യയില്‍ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നത് കൊണ്ടാണ് യുഎസ്സിനോട് ഇന്ത്യക്ക് ഇന്ധനം ആവശ്യപ്പെടേണ്ടി വന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന് മൂല്യമേറുന്നതിനാല്‍ ഇന്ത്യന്‍ രൂപയില്‍ വിപണനം നടത്തുക സാധ്യമല്ലെന്നാണ് സൂചന. ഡോളറില്‍ വ്യാപാരം നടത്തിയാല്‍ പണം കിട്ടുന്നത് കുറയുമെന്നാണ് യുഎസ്സ് കണക്കൂകൂട്ടുന്നത്.

ഇന്ധന ആവശ്യകത വര്‍ധിക്കുന്നു

ഇന്ധന ആവശ്യകത വര്‍ധിക്കുന്നു

ഇന്ത്യയില്‍ പ്രതിവര്‍ഷം ഇന്ധന ആവശ്യകത കുത്തനെ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. റിഫൈനറികളിലെ കപ്പാസിറ്റി വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമേ ആഭ്യന്തര വിപണിയില്‍ ഇന്ധനമാണ് എല്ലാത്തിനെയും നയിക്കുന്നത്. ഇതിനെ നേരിടാനാണ് യുഎസ്സില്‍ നിന്ന് അധികം എണ്ണ വാങ്ങുന്നത്. പക്ഷേ ഇത് വാങ്ങാനുള്ള പണം എത്രയാണെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ ഇന്ത്യ തീരുമാനിക്കൂ. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ 2.1 മില്യണ്‍ ടണ്‍ ഇന്ധമാണ് യുഎസ്സില്‍ നിന്ന് ഇന്ത്യ വാങ്ങിയത്.

 ഇറാനെ കൈവിടില്ല

ഇറാനെ കൈവിടില്ല

ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്താണ് ഇറാനെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് മോദി സര്‍ക്കാര്‍. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് രൂപയുടെ മൂല്യത്തില്‍ നടത്താനും ഹസന്‍ റൂഹാനി സമ്മതിച്ചിട്ടുണ്ട്.ഇറാനില്‍ നിന്ന് ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഇന്ത്യയെയും ചൈനയെയും ഒപ്പം നിര്‍ത്തിയാണ് ഇറാന്‍ പ്രതിസന്ധിയെ താല്‍ക്കാലികമായി മറികടക്കുന്നത്.

അമേരിക്ക സമ്മര്‍ദം ചെലുത്തുന്നു

അമേരിക്ക സമ്മര്‍ദം ചെലുത്തുന്നു

ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സമ്മര്‍ദം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇറാന്‍ ചൈനയെയും ഇന്ത്യയെയും ഒപ്പം നിര്‍ത്തിയാണ് തിരിച്ചടിക്കുന്നത്. മേഖലയില്‍ എണ്ണ വ്യാപാരത്തിനായി കടുത്ത ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. ഇറാനെ തകര്‍ത്താല്‍ അത് അമേരിക്കയ്ക്ക് സ്വന്തമാക്കാം. അതിന് സൗദി അറേബ്യയുടെ സഹായവുമുണ്ട്. അതേസമയം ഇന്ത്യയില്‍ ഇന്ധനം എത്തിക്കുന്നതില്‍ അമേരിക്കയ്ക്ക് വന്‍ പ്രതിസന്ധികളുണ്ട്. പ്രധാനമായും ഗതാഗതം അടക്കമുള്ള കാര്യങ്ങളിലാണ് പ്രശ്‌നങ്ങളുള്ളത്.

 ഉയര്‍ന്ന വില

ഉയര്‍ന്ന വില

ഇറാനില്‍ നിന്നല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് ഇന്ത്യയുടെ വളര്‍ച്ചയെ തടയുമെന്ന് മോദി യുഎസ്സിനോട് പറഞ്ഞിട്ടുണ്ട്. സൗദിയില്‍ നിന്നും യുഎസ്സില്‍ നിന്നുമുള്ള ഇന്ധനം ചെലവേറിയതാണ്. വില കുറയ്ക്കാന്‍ ഇവരാരും തയ്യാറാവുന്നുമില്ല. ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നത് ആത്മഹത്യാപരമാണ്. അതേസമയം മറ്റ് സ്രോതസ്സുകളെ പരിഗണിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍ ഇറാനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ധനം നല്‍കാന്‍ ഏതെങ്കിലും രാജ്യം തയ്യാറാവണം. എന്നാല്‍ ഇത് നടക്കാന്‍ പോകുന്നില്ലെന്ന് ഇ്ന്ത്യക്കറിയാം.

ചബഹാറിലെ വരുമാനം

ചബഹാറിലെ വരുമാനം

ചബഹാറിലെ വരുമാനവും അത് വഴി ലഭിക്കുന്ന അന്താരാഷ്ട്ര പ്രശ്‌സിയും ഇന്ത്യ. ലക്ഷ്യമിടുന്നുണ്ട്. തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇന്ത്യക്ക് കൈമാറുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഭീഷണി ഒരുപരിധി വരെ തടയാന്‍ ചബഹാറിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് സാധിക്കും. ഏഷ്യന്‍ രാജ്യങ്ങളുടെയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും സൗഹൃദം ചബഹാര്‍ വഴി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. ഫ്ഗാനിസ്ഥാനിലെ നഗരങ്ങളായ ഹെരാത്ത്, കാണ്ഡഹാര്‍, കാബൂള്‍, മസര്‍ ഇ ഷെരീഫ്, എന്നിവയില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് തുറമുഖം വഴി സാധിക്കും.

പ്രളയക്കെടുതിയില്‍ രാഷ്ട്രീയം.... കേരളത്തില്‍ നിന്നുള്ള എംപിമാരെ കാണില്ലെന്ന് മോദിപ്രളയക്കെടുതിയില്‍ രാഷ്ട്രീയം.... കേരളത്തില്‍ നിന്നുള്ള എംപിമാരെ കാണില്ലെന്ന് മോദി

എങ്കില്‍ എന്നോട് പറ ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്... ലാലേട്ടന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗംഎങ്കില്‍ എന്നോട് പറ ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്... ലാലേട്ടന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം

English summary
india says no deal to choose US oil over Irans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X