Get Updates
Get notified of breaking news, exclusive insights, and must-see stories!

മസൂദ് അസ്ഹറിനെ കൈമാറുക... ഭീകര കോട്ടകള്‍ തകര്‍ക്കുക... സംസാരം അതിന് ശേഷമെന്ന് ഇന്ത്യ

ദില്ലി: പാകിസ്താനുമായി ഏതെങ്കിലും തരത്തിലും ഇടപാടുകള്‍ അടുത്തൊന്നും ഉണ്ടാവില്ലെന്ന് ഇന്ത്യ. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന പാകിസ്താന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. യാതൊരു ചര്‍ച്ചകളും പാകിസ്താനുമായി ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. ജെയ്‌ഷെ മുഹമ്മദിനെതിരെയും മസൂദ് അസ്ഹറിനെതിരെയും നടപടി എടുക്കാത്ത കാലത്തോളം പാകിസ്താനുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

1

അതേസമയം മസൂദ് അസ്ഹറിനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറണമെന്നാണ് ആവശ്യം. എന്നാല്‍ മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ തയ്യാറല്ല. ജെയ്‌ഷെ മുഹമ്മദുമായും മസൂദ് അസ്ഹറുമായും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് അല്ലെന്നാണ് മസൂദ് അസ്ഹര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പാകിസ്താന് സാധിക്കില്ല.

അതുകൊണ്ട് ചര്‍ച്ചകള്‍ പെട്ടെന്ന് നടക്കാനുള്ള സാധ്യതയില്ല. അന്താരാഷ്ട്ര തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാശിയേറിയ പോരാട്ടങ്ങള്‍ നടക്കാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ.് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ പ്രകൃതിക്കെിരെയുള്ള തീവ്രവാദത്തിന്റെ പേരില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ഇന്ത്യക്ക് അമേരിക്കയുടെയും പാകിസ്താന് ചൈനയുടെയും പിന്തുണയാണ് ഉള്ളത്.

നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരുന്നു. വ്യോമസേന പൈലറ്റിനെ വിട്ടുനല്‍കിയ കാര്യമടക്കം ഔദാര്യമായി കാണേണ്ടെന്നാണ് വ്യോമസേന ഇമ്രാന്‍ ഖാനോട് പറഞ്ഞിരിക്കുന്നത്. അതേസമയം ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുകയോ, പാകിസ്താനില്‍ നിന്നുള്ള താരങ്ങളെ ഇന്ത്യയില്‍ അഭിനയിപ്പിക്കുകയോ ചെയ്യില്ല. ഇത് തുടരുമെന്ന് വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+