കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണ തേടി ഇന്ത്യ അമേരിക്കയിലേക്ക്; സൗദിക്കും ഇറാനും തിരിച്ചടി, വില കുറഞ്ഞ എണ്ണയുമായി അമേരിക്ക

Google Oneindia Malayalam News

സിംഗപ്പൂര്‍ സിറ്റി: സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. പിന്നെ ഇറാനില്‍ നിന്നും. അന്താരഷ്ട്ര രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ ഇന്ത്യ ബദല്‍ തേടുകയാണ്. ഈ തേട്ടം എത്തിനില്‍ക്കുന്നതാകട്ടെ അമേരിക്കയിലും.

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും പ്രകൃതി വാതകവും ഇറക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഏഷ്യന്‍ ഉച്ചകോടിക്കിടെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇക്കാര്യം തുറന്നുപറഞ്ഞത്. സൗദിക്കും ഇറാനും ആശങ്ക ഇരട്ടിപ്പിക്കുന്നതാണ് ഇന്ത്യയുടെ പുതിയ തീരുമാനം. അതിന് കാരണങ്ങളുമുണ്ട്. വിശദമാക്കാം....

 നവംബര്‍ നാല് മുതല്‍

നവംബര്‍ നാല് മുതല്‍

നവംബര്‍ നാല് മുതല്‍ ഇറാനെതിരായ ഉപരോധം അമേരിക്ക ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇറാന്റെ എണ്ണ ഒരു രാജ്യങ്ങളും വാങ്ങരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന വിവരങ്ങള്‍ വന്നതോടെ ഇന്ത്യയുള്‍പ്പെടെയുള്ള എട്ട് പ്രധാന രാജ്യങ്ങള്‍ക്ക് അമേരിക്ക ഇളവ് നല്‍കി.

സൗദി ഉള്‍പ്പെടെയുള്ള

സൗദി ഉള്‍പ്പെടെയുള്ള

അതായത് ഇറാന്റെ എണ്ണ ഇന്ത്യയ്ക്ക് വാങ്ങുന്നതിന് തടസമില്ല. എന്നാല്‍ ഏറെ കാലം ഇറാനില്‍ നിന്ന് സുഗമമായി എണ്ണ ഇറക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ല. അമേരിക്ക ഏത് സമയവും നിലപാട് ശക്തിപ്പെടുത്തിയേക്കാം. ഇറാന്റെ എണ്ണ വിപണയില്‍ നിന്ന് ഇല്ലാതാകുമ്പോള്‍ പകരം സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിക്കണമെന്ന അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

വില കൂടുതലാണ്

വില കൂടുതലാണ്

തൊട്ടുപിന്നാലെയാണ് അമേരിക്ക എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചത്. സൗദിയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത്. സൗദിയുടെയും ഇറാന്റെയും ഇറാഖിന്റെയും എണ്ണ കൂടുതല്‍ വാങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. എന്നാല്‍ സൗദിയുടെ എണ്ണ വില കൂടുതലാണെന്ന് ഇന്ത്യക്ക് ആക്ഷേപമുണ്ട്.

അമേരിക്കന്‍ എണ്ണയ്ക്ക് വില കുറവ്

അമേരിക്കന്‍ എണ്ണയ്ക്ക് വില കുറവ്

സൗദിയുടെ എണ്ണയേക്കാള്‍ വില കുറവാണ് അമേരിക്കയുടെ എണ്ണ. അതുകൊണ്ടുതന്നെ ഇന്ത്യ എണ്ണവില വര്‍ധന മൂലം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യം കൂടിയുണ്ട് അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇറക്കുമ്പോള്‍. എണ്ണ മാത്രമല്ല, പ്രകൃതി വാതകവും അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഇറക്കാനാണ് ഇന്ത്യയുടെ തീരുമാനം.

പഠനത്തില്‍ തെളിഞ്ഞത്

പഠനത്തില്‍ തെളിഞ്ഞത്

സൗദിയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് അമേരിക്ക എണ്ണ നല്‍കുന്നത്. അമേരിക്കന്‍ എണ്ണ വിദഗ്ധ പരിശോധനയ്ക്ക് ഇന്ത്യ വിധേയമാക്കിയരുന്നു. കുഴപ്പമില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ എണ്ണ അമേരിക്കയില്‍ നിന്ന് ഇറക്കാന്‍ തീരുമാനിച്ചത്.

സൗദി ഉല്‍പ്പാദനം കുറയ്ക്കും

സൗദി ഉല്‍പ്പാദനം കുറയ്ക്കും

സൗദി, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ എണ്ണയാണ് ഇന്ത്യ കൂടുതല്‍ ഉപയോഗിക്കുന്നത്. ആഗോള വിപണയിയില്‍ എണ്ണ വില ഉയരുന്നത് ഇന്ത്യയ്ക്ക് ആഭ്യന്തര വിപണിയില്‍ വന്‍ തിരിച്ചടിക്ക് കാരണമായിരുന്നു. സൗദി ഉല്‍പ്പാദനം കുറയ്ക്കുമെന്ന സൂചന കഴിഞ്ഞദിവസം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇനിയും വില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാതകം ഖത്തറില്‍ നിന്ന്

വാതകം ഖത്തറില്‍ നിന്ന്

ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എണ്ണ മാത്രമല്ല, വാതകവും അമേരിക്കയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ ഇറക്കും. നിലവില്‍ ഖത്തറില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം ഇറക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍.

400 കോടി ഡോളറിന്റെ എണ്ണ

400 കോടി ഡോളറിന്റെ എണ്ണ

ഭൂമിക്കടിയിലെ നേര്‍ത്ത പാറ തുരന്നാണ് അമേരിക്ക എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളുടേക്കാള്‍ കുറഞ്ഞ വിലയില്‍ അമേരിക്ക ഷെല്‍ എണ്ണ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഇന്ത്യ അമേക്കയുടെ എണ്ണയും വാതകവും വാങ്ങാന്‍ തീരുമാനിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് 400 കോടി ഡോളറിന്റെ എണ്ണ ഇന്ത്യ ഇറക്കുമെന്ന് ഗോഖലെ പറഞ്ഞു.

പാകിസ്താന് കശ്മീര്‍ വേണ്ടെന്ന് അഫ്രീദി; നാല് പ്രവിശ്യ പോലും കൈകാര്യം ചെയ്യാനാകുന്നില്ലപാകിസ്താന് കശ്മീര്‍ വേണ്ടെന്ന് അഫ്രീദി; നാല് പ്രവിശ്യ പോലും കൈകാര്യം ചെയ്യാനാകുന്നില്ല

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിഞ്ഞു; ബാക്കി അടുത്ത മാസം, മധ്യപ്രദേശ് ഫോര്‍മുല തള്ളിരാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന ഒഴിഞ്ഞു; ബാക്കി അടുത്ത മാസം, മധ്യപ്രദേശ് ഫോര്‍മുല തള്ളി

English summary
India says ready to import more gas and oil from the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X