കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍; യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്താനെ 'പൂട്ടും'! 47 രാജ്യങ്ങളുമായി ഇന്ത്യയുടെ ചര്‍ച്ച

Google Oneindia Malayalam News

ജനീവ: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കാശ്മീര്‍ വിഷയത്തില്‍ പ്രമേയം പാസാക്കാനുള്ള പാക് നീക്കത്തെ ചെറുക്കാന്‍ ഇന്ത്യ. കാശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലില്‍ പാകിസ്താന്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പാക് വാദങ്ങളെ പൂര്‍ണമായും തള്ളാന്‍ ഉതകുന്ന വാദഗതികള്‍ കൗണ്‍സിലില്‍ ഇന്ത്യ നിരത്തും. പാകിസ്താനെതിരെ 47 ലോകരാജ്യങ്ങളുടെ പിന്തുണയും കൗണ്‍സിലില്‍ ഇന്ത്യ ഉറപ്പാക്കും. വിവിധ രാജ്യങ്ങളുമായി വിഷയത്തില്‍ ഇന്ത്യ ചര്‍ച്ച തുടരുകയാണ്.

modiimran

ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ നീക്കവുമായി പാകിസ്താന്‍?ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ചുഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ നീക്കവുമായി പാകിസ്താന്‍?ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ചു

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 42-ാം സമ്മേളനമാണ് ജനീവയില്‍ നടക്കുന്നത്. പാകിസ്താന്‍ പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് പങ്കെടുക്കുന്നത്. സെക്രട്ട്രറി തലത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ അംബാസിഡറായ രാജീവ് കുമാര്‍, പാകിസ്താനിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന അജയ് ബിസരി എന്നിവരും ഇന്ത്യന്‍ സംഘത്തിന് ഒപ്പമുണ്ടാകും.

കാശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന പാക് വാദത്തിനെതിരെ പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാട്ടിയാകും ഇന്ത്യ മറുപടി നല്‍കുക. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളും മതനിന്ദയുമായി ബന്ധപ്പെട്ടുള്ള പാക് നിയമവും ഇന്ത്യ കൗണ്‍സിലില്‍ ചോദ്യം ചെയ്യും. പാക്-അധിനിവേശ കാശ്മീര്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ വിഷയങ്ങളും ഇന്ത്യ ഉന്നയിക്കും.

കാശ്മീര്‍ വിഷയത്തില്‍ മനുഷ്യാവകാശ കൗണ്‍സിലിലെ 47 അംഗ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ തേടും. സമിതിയിലെ യൂറോപ്യന്‍ യൂറോപ്യന്‍ ബ്ലോക്കിലെ അംഗരാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, ഹംഗറി, ബള്‍ഗേറിയ, ചെക്ക് റിപബ്ലിക് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ മുസ്ലീം രാജ്യങ്ങളായ സൗദി അറേബ്യ, ബെഹ്റിന്‍, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും ഇന്ത്യ തേടും.

കശ്മീര്‍ വിഷയം ആഗോളതലത്തില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പാകിസ്താന്‍ നേരത്തേ തന്നെ ശ്രമം തുടങ്ങിയിരുന്നു. നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ വിഷയം പാകിസ്താന്‍ കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കശ്മീര്‍വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണെന്ന നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കൈക്കൊണ്ടത്.

English summary
India seeks the support of 47 nations against pakistan in UNHRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X