പ്രവാചക നിന്ദ വിവാദം; ഗള്‍ഫ് രാജ്യങ്ങളെ അനുനയിപ്പിച്ചില്ലെങ്കില്‍ കടുത്ത തിരിച്ചടി; മോദി ഇടപെടുന്നു?
ന്യൂദല്‍ഹി: പ്രവാചക നിന്ദ വിവാദത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ തീവ്രശ്രമവുമായി ഇന്ത്യ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടും എന്നാണ് റിപ്പോര്‍ട്ട്. വിഷയം രമ്യമായി പരിഹരിക്കാന്‍ ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് വിവരം. ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യു എ ഇ, ഇറാന്, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്, ബഹ്റൈന്‍, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അനുവദിച്ചതിന് സര്‍ക്കാരിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ നയതന്ത്രതലത്തില്‍ അനുനയത്തിനായി തീവ്രശ്രമം നടത്തുകയാണ്. യു എ ഇ കൂടി പ്രവാചക നിന്ദയെ അപലപിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുള്ള ഇടപെടല്‍. മതചിഹ്നങ്ങളെ ബഹുമാനിക്കുകയും അവ ലംഘിക്കാതിരിക്കുകയും വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടണം എന്നും യു എ ഇ പറഞ്ഞു.

കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, യു എ ഇ എന്നിവ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുള്ള (ജി സി സി) ഇന്ത്യയുടെ വ്യാപാരം 2020-21 ല്‍ ഏകദേശം 90 ബില്യണ്‍ ഡോളറാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജി സി സി രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഇന്ധന ഇറക്കുമതിയുടെ പ്രധാന സ്രോതസ്സായ ഊര്‍ജ സമ്പന്ന രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം അടുത്ത കാലത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ അതൃപ്തി പരിഹരിക്കേണ്ടത് ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ഗ്യാസ് ആവശ്യകതയുടെ ഏകദേശം 40% ഖത്തറില്‍ നിന്നാണ് വരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദമെന്നതും ശ്രദ്ധേയമാണ്. ഏകദേശം 6.5 ദശലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നുണ്ട്.
സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം
ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016-ല്‍ സൗദി അറേബ്യയിലെ സര്‍ക്കാരുകളില്‍ നിന്നും 2019-ല്‍ യു എ ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ടി വി ചര്‍ച്ചയ്ക്കിടെ ഇസ്ലാം മതത്തേയും പ്രവാചകനേയും കുറിച്ച് ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന് പിന്നാലെ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ ട്വിറ്റും തിരിച്ചടിയായി. ഇരുവരേയും ബി ജെ പി പ്രാഥമികാംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇത് വലിയ ചര്‍ച്ചയായി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications