• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരക്ഷകിറ്റുകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ പരക്കംപായുന്നു, 90ടണ്‍ സെര്‍ബിയയിലേക്ക് അയച്ച് ഇന്ത്യ

ദില്ലി: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും രോഗം വ്യാപനത്തില്‍ കുറവൊന്നും സംഭവിക്കുന്നില്ല. 1637 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ 38 പേര്‍ ആകെ രാജ്യത്ത് നിന്ന് മരിച്ചു.

രാജ്യത്ത് കൊറോണ രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ ഇല്ലെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ ഇതിനിടെ 90 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സുരക്ഷ കവചങ്ങളും സെര്‍ബിയയിലേക്ക ഇന്ത്യ കയറ്റുമതി ചെയ്‌തെന്ന് റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധിത രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന യുഎന്‍ഡിപിയുടെ സെര്‍ബിയന്‍ വിഭാഗം ഇക്കാര്യം ചിത്രം സഹിതം ട്വീറ്റ് ചെയ്തതോടെയാണ് ഇത് വെളിപ്പെട്ടത്. എന്നാല്‍ ഇതിനെ കുറിച്ച് ഇതുവരെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. വിശദാംശങ്ങളിലേക്ക്.

90 ടണ്‍ സെര്‍ബിയയിലേക്ക്

90 ടണ്‍ സെര്‍ബിയയിലേക്ക്

സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ഇന്ന് രാവിലെയാണ് ഇന്ത്യയില്‍ നിന്നും കയറ്റിയയച്ച 90 ടണ്‍ സുരക്ഷ ഉപകരണങ്ങളുമായുള്ള വിമാനം ലാന്റ് ചെയ്തത്. ബോയിംഗ് 747 വിമാനം രണ്ടാം തവണയാണ് സെര്‍ബിയയില്‍ എത്തുന്നതെന്ന് യുഎന്‍ഡിപിയുടെ ട്വീറ്റില്‍ നിന്നും വ്യക്തമാകുന്നു. യൂറോപ്യന്‍ യൂണിയന്റെ ധനസഹായത്തില്‍ സെര്‍ബീയന്‍ സര്‍ക്കാര്‍ വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ വിമാന സഹായം നല്‍കിയത് യുഎന്‍ഡിപിയാണെന്ന് യുഎന്‍ഡിപി സെര്‍ബിയ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ ക്ഷാമം

ഇന്ത്യയില്‍ ക്ഷാമം

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ പിപിഇ കിറ്റും എന്‍95 മാസ്‌കും ഇല്ലാതെ ജോലി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സെര്‍ബിയയിലേക്ക് കയറ്റി അയച്ച 90 ടണ്ണില്‍ 50 ടണ്‍ സര്‍ജിക്കല്‍ ഗ്ലൗസുകളാണ്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും ുള്‍പ്പെടും. അതേസമയം, മാര്‍ച്ച് 29ന് 35 ലക്ഷം ജോഡി അണുവിമുക്തമായ ഗ്ലൗസുകളും സെര്‍ബിയയിലേക്ക് അയച്ചതായി കൊച്ചി വിമാനത്താവള വക്തവ് അറിയിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍

ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍

രാജ്യത്ത് മതിയായ സുരക്ഷ ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മതിയായ പിപിഇ കിറ്റും മാസ്‌കുകളും ഇല്ലാത്തതിനെ തുടര്‍ന്ന് റെയിന്‍കോട്ടുകളും ബൈക്കിന്റെ ഹെല്‍മെറ്റുകളും ഉപയോഗിച്ച് രോഗികളെ ശുശ്രൂക്ഷിക്കുന്നുണ്ടെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കാതെ വിദേശത്ത് കയറ്റി അയക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

പ്രതികരിക്കാതെ ആരോഗ്യമന്ത്രാലയം

പ്രതികരിക്കാതെ ആരോഗ്യമന്ത്രാലയം

അതേസമയം, സംഭവത്തില്‍ ഇതുവരെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതകരിച്ചിട്ടില്ല. സെര്‍ബിയയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ സംരക്ഷണ ഉപകരണങ്ങളില്ലാതെ കഷ്ടപ്പെടുകുയാണ്. ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ച നടപടി തെറ്റാണെന്ന് മനീഷ് തിവാരി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കോടിയുടെ ധനസഹായം

ഒരു കോടിയുടെ ധനസഹായം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികള്‍ക്കോ ജീവന്‍ നഷ്ടമായാല്‍ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെ തന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ചവരെ പരിചരിക്കുന്നത്. സ്വന്തം ജീവന്‍ പോലും പണയംവച്ചാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ഓരോ പരൗന്മാരും ഇവരോട് കടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍-സ്വകാര്യം എന്ന വേര്‍തിരിവ് ഇല്ലാതെയാണ് സഹായം നല്‍കുകയെന്ന് കേജ്രിവാള്‍ വ്യക്തമാക്കി.

English summary
India Sends Corona Protective Gear To Serbia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X