കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷയില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ്!!ഈ കണക്കുകള്‍ നിങ്ങളെ ഞെട്ടിയ്ക്കും,മുന്നില്‍ ചൈന!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ വധശിക്ഷയ്ക്ക് വിധിച്ചവരുടെ കണക്കുകള്‍ വെളിപ്പെടുത്തി സന്നദ്ധസംഘടന. 2016ല്‍ ഇന്ത്യ 136 പേരെ വധശിക്ഷയ്ക്ക് വധിച്ചുവെങ്കിലും ആരുടേയും ശിക്ഷ നടപ്പിലാക്കിയിട്ടില്ലെന്നും സന്നദ്ധ സംഘടന ചൂണ്ടിക്കാണിക്കുന്നു. ആംനെസ്റ്റി ഇന്റര്‍നാഷണലാണ് കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വധശിക്ഷ വിധിയ്ക്കുന്നതില്‍ 81 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015ല്‍ 75 പേരെ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യ 2016ല്‍ 136 പേര്‍ക്ക് ശിക്ഷ വിധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ ഭരണടനയിലെ ആര്‍ട്ടിക്കിള്‍ 72 പ്രകാരം രാഷ്ട്രപതി ആറ് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നുവെന്ന് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ദില്ലി ഡെത്ത് പെനാല്‍ട്ടി ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് വധശിക്ഷ വിധിക്കുന്നതിലും നടപ്പിലാക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചൈനയാണെങ്കിലും ചൈനയുടെ രഹസ്യാത്മക നിലപാടുകള്‍ കാരണം ശിക്ഷ നടപ്പാക്കിയവരുടെ കണക്കുകള്‍ പുറത്തുവരുന്നില്ല.

ചൈനയ്ക്ക് റെക്കോര്‍ഡ്

ചൈനയ്ക്ക് റെക്കോര്‍ഡ്

പ്രതിവര്‍ഷം ആയിരക്കണക്കിന് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ചൈടന ഇവരുടെ കണക്ക് സംബന്ധിച്ച് സുതാര്യത കാത്തുസൂക്ഷിക്കുന്നില്ലെന്നാണ് ആംനെസ്റ്റിയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് ചൈന രഹസ്യനയം പിന്‍തുടരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. നാഷണല്‍ ഓണ്‍ലൈന്‍ കോര്‍ട്ട് ഡാറ്റാബേസില്‍ നിന്ന് പല വിവരങ്ങളും അപ്രത്യക്ഷമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 മുസ്ലിം രാഷ്ട്രങ്ങളില്‍ വധശിക്ഷ

മുസ്ലിം രാഷ്ട്രങ്ങളില്‍ വധശിക്ഷ

ശരീഅത്ത് നിയമങ്ങള്‍ പിന്‍തുടരുന്ന സൗദി അറേബ്യ, ഇറാഖ്, ഇറാന്‍,പാകിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് വധശിക്ഷ നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. പാകിസ്താനില്‍ 79 ശതമാനം വധശിക്ഷ നടപ്പിലാക്കുന്നുണ്ടെന്ന് ആംനെസ്റ്റി ചൂണ്ടിക്കാണിക്കുന്നു. സൗദി അറേബ്യ, ഇറാന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങള്‍ 87 ശതമാനവും ഇറാന്‍ 55 ശതമാനവും വധശിക്ഷ നടപ്പിലാക്കുന്നു.

വധശിക്ഷ ഇന്ത്യയില്‍

വധശിക്ഷ ഇന്ത്യയില്‍

രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് യുപിയും രണ്ടും മൂന്നും സ്ഥാനത്ത് മഹാരാഷ്ട്രയും പശ്ചിമബംഗാളുമാണ്. മധ്യപ്രദേശും ബീഹാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലോകത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ മാത്രം വധശിക്ഷ നല്‍കുകയെന്ന മാനദണ്ഡത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും ആംനെസ്റ്റി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭീകരവാദത്തിനും മരുന്നു കടത്തിനും

ഭീകരവാദത്തിനും മരുന്നു കടത്തിനും

മയക്കുമരുന്ന്, ഭീകരവാദം എന്നിവ സംബന്ധിച്ച കേസുകളില്‍ വധശിക്ഷ നല്‍കുന്ന ചുരുക്കം ചില രാഷ്ട്രങ്ങൡ ഒന്നാണ് ഇന്ത്യ. ചൈനയും ഇതേ മാനദണ്ഡമാണ് വധശിക്ഷയ്ക്ക് പരിഗണിക്കുന്നതെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ചൈന പരാജയപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ചൈന ഉന്നയിച്ച പല അവകാശവാദങ്ങളും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഭീകരവാദത്തില്‍ സന്ധിയില്ല

ഭീകരവാദത്തില്‍ സന്ധിയില്ല

ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യ, ഇറാന്‍, കുവൈത്ത്, ലാവോസ്, മലേഷ്യ, സൗദി അറേബ്യ, സിങ്കപ്പൂര്‍, ശ്രീലങ്ക, തായ്‌ലന്റ്, യുഎഇ, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളും ഭീകരവാദക്കേസുകളില്‍ പിടികൂടുന്നതും മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെടുന്നവര്‍ക്കും വധശിക്ഷ നല്‍കുന്നുണ്ട്.

 ചൈന, സൗദി, ഇറാഖ്

ചൈന, സൗദി, ഇറാഖ്

ലോകത്ത് ഏറ്റവുമധികം കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിയ്ക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് പാകിസ്താനും (360ലധികം) രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശും (245ലധികം) മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് (136). ഇതിന് പുറമേ നാലാം സ്ഥാനത്ത് ശ്രീലങ്കയു (79)മാണ് എന്നാല്‍ ചൈന ശിക്ഷ വിധിയ്ക്കുന്നതും നടപ്പിലാക്കുന്നതും സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.

English summary
A study released by non-profit organisation Amnesty International found out that India recorded a total of 136 death sentences imposed in 2016, significantly higher than the previous years. However, no executions were recorded in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X