കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈ ബൈ പേപ്പർ! സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാന്‍ മോദിയുടെ ഡിജിറ്റല്‍ ലോക്കര്‍.. ലക്ഷങ്ങളാണ് ലോക്കറില്‍!

  • By Kishor
Google Oneindia Malayalam News

സാങ്കേതിക വിദ്യയും മോദി സര്‍ക്കാരും തമ്മില്‍ ഒരു ഇതുണ്ട്.. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കാംപെയ്‌നുകള്‍ തന്നെ ഉദാഹരണം. മോദി സര്‍ക്കാരിന്റെ പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ലോക്കര്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷമായി. ആഗസ്ത് മാസം വരെയുള്ള കണക്കുകള്‍ വെച്ച് നോക്കിയാല്‍ 20 ലക്ഷത്തിലേറെ പേര്‍ ഡിജിറ്റല്‍ ലോക്കര്‍ ഉപയോഗിക്കുന്നുണ്ട്. 25 ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകളാണ് ലോക്കറിലുള്ളത്.

<strong>വിജയേട്ടനോ ആരുടെ വിജയേട്ടന്‍... വിജയേട്ടന്‍ വിളി വേണ്ടെന്ന് വനിതാമന്ത്രിയോട് പിണറായി.. ട്രോളുകള്‍!</strong>വിജയേട്ടനോ ആരുടെ വിജയേട്ടന്‍... വിജയേട്ടന്‍ വിളി വേണ്ടെന്ന് വനിതാമന്ത്രിയോട് പിണറായി.. ട്രോളുകള്‍!

ജനന സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, പ്‌ളസ് ടു സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്ന് വേണ്ട ഏത് സര്‍ട്ടിഫിക്കറ്റും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം. ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്താണ് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യേണ്ടത്. ഡിജിറ്റല്‍ ലോക്കര്‍ പ്രവര്‍ത്തിക്കുന്നത് ഇതാ ഇങ്ങനെയാണ് കാണൂ...

ലോഗിന്‍ ചെയ്യാം

ലോഗിന്‍ ചെയ്യാം

ആദ്യം ചെയ്യേണ്ടത് ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റില്‍ (https://digilocker.gov.in) ലോഗിന്‍ ചെയ്യുകയാണ്. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കിയ ശേഷം ആധാറുമായി ലിങ്ക് ചെയ്ത ഇമെയില്‍, മൊബൈല്‍ എന്നിവയില്‍ വരുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് അടിയ്ക്കുക.

ഫയല്‍ അപ്ലോഡ് ചെയ്യാം

ഫയല്‍ അപ്ലോഡ് ചെയ്യാം

ഡാഷ് ബോര്‍ഡില്‍ പ്രവേശിച്ച ശേഷം അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റ് സെലക്ട് ചെയ്ത് ഫയല്‍ അപ്ലോഡ് ചെയ്യുക. ഇലക്ട്രോണിക് ഒപ്പും ലോക്കറില്‍ സൂക്ഷിയ്ക്കാന്‍ പറ്റും. പത്ത് എംബി വരെയുള്ള ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാനാകൂ എന്നത് മാത്രമാണ് ഒരു പ്രശ്‌നം.

എന്തൊക്കെയാണ് സൂക്ഷിക്കുക

എന്തൊക്കെയാണ് സൂക്ഷിക്കുക

ജനന സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, പ്‌ളസ് ടു സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമേ പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ എന്നിങ്ങനെയുള്ള രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം.

ഡിജിറ്റല്‍ ഇന്ത്യ വഴി

ഡിജിറ്റല്‍ ഇന്ത്യ വഴി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ ലോക്കര്‍ അവതരിപ്പിച്ചത്. 2015 ജൂലൈ മാസത്തില്‍ തുടങ്ങിയ പദ്ധതിയില്‍ ഒരു വര്‍ഷമാകുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഭാഗഭാക്കായിക്കഴിഞ്ഞു.

എന്നും എപ്പോഴും

എന്നും എപ്പോഴും

ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെ ഇത് ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് ഡിജിറ്റല്‍ ലോക്കറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രേഖകള്‍ കൈമാറാനും പരിശോധിക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. ക്ലൗഡ് സാങ്കേതിക വിദ്യയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

മാറിയേ പറ്റൂ

മാറിയേ പറ്റൂ

സ്വതവേ സാങ്കേതിക വിദ്യയോട് മുഖം തിരിക്കുന്നവര്‍ക്ക് പോലും ഡിജിറ്റല്‍ ലോക്കര്‍ ഉപയോഗിച്ച് തുടങ്ങേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്. ഇ ഗവേണന്‍സ് ശക്തമാക്കാന്‍ വേണ്ടി ഡിജിറ്റല്‍ ലോക്കറുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരുകള്‍ ആലോചിച്ചുകൂടായ്കയില്ല.

English summary
India to set up digital locker authority for e-governance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X