കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനുമായുള്ള വ്യാപാര ബന്ധം രൂപയുടെ മൂല്യത്തില്‍.... എണ്ണ വാങ്ങാമെന്ന് ഇന്ത്യ

Google Oneindia Malayalam News

ഇറാനില്‍നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നത്.... വ്യാപാരം നടത്തുന്ന ഇന്ത്യന്‍ കറന്‍സിയില്‍... റൂഹാനിക്ക് സമ്മതം... യുഎസ്സ് ഉപരോധം മറികടക്കാന്‍ പുതിയ നീക്കം!!

ദില്ലി: അമേരിക്കയുടെ ഉപരോധം കടുക്കുന്നതിനിടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കി ഇറാന്‍. രൂപയുടെ മൂല്യത്തില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യന്‍ ബാങ്കുകളുടെ സേവനവും ലഭ്യമാക്കും. നവംബര്‍ മുതല്‍ ഈ രീതി നിലവില്‍ വരുമെന്നാണ് ഇറാനിയന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ സമയത്താണ് യുഎസ്സിന്റെ പൂര്‍ണ രീതിയിലുള്ള ഉപരോധം നടപ്പാവൂ. ബാങ്കിങ് സംവിധാനത്തിനായി യുസിഒ ബാങ്കിനെയും ഐഡിബിഐ ബാങ്കിനെയും ഇന്ത്യ സമീപിച്ചതായിട്ടാണ് മനസ്സിലാവുന്നത്. നിലവില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യയെയും ജര്‍മന്‍ ബാങ്കിനെയുമാണ് ഇന്ത്യ ഇറാന് പണം നല്‍കാനായി സമീപിക്കുന്നത്. ജര്‍മന്‍ ബാങ്കിനെ ഉപയോഗിക്കുന്നത് യൂറോയില്‍ ഇറാനുള്ള പണം കൈമാറുന്നതിനാണ്.

1

അതേസമയം എസ്ബിഐ ഇറാനുള്ള പേമെന്റ് സംവിധാനം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ബാങ്കുകളെ സമീപിച്ചിരിക്കുന്നത്. നേരത്തെ അയച്ച എണ്ണയ്ക്കുള്ള വില രൂപയുടെ മൂല്യത്തില്‍ ലഭിച്ചതായി ഇറാന്‍ സ്ഥിരീകരിക്കുന്നു. ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ രൂപയാണ് ഇറാന്‍ ഉപയോഗിക്കുക. നേരത്തെ 45 ശതമാനം രൂപയിലും ബാക്കി യൂറോയിലുമായിരുന്നു. എന്നാല്‍ ഉപരോധം കാരണം പല രാജ്യങ്ങളും ഇറാന്‍ പുതിയ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനാവില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യക്ക് പ്രത്യേക ഇളവും ലഭിച്ചിരുന്നു.

യുപിയില്‍ വീണ്ടും മുസ്ലീം വേട്ട.... മാധ്യമങ്ങള്‍ക്ക് മുന്നിലിട്ട് രണ്ട് പേരെ വെടിവെച്ച് കൊന്നുയുപിയില്‍ വീണ്ടും മുസ്ലീം വേട്ട.... മാധ്യമങ്ങള്‍ക്ക് മുന്നിലിട്ട് രണ്ട് പേരെ വെടിവെച്ച് കൊന്നു

English summary
india set to pay for iranian oil using rupee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X