കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഭയപ്പെടുത്തി ഇനിയും ഭീകരാക്രമണം,ഇത് മോദിക്ക് പരിഹരിക്കാനാവാത്ത പ്രശ്‌നം:മുഷറഫ് നാണക്കേടല്ലേ

  • By Siniya
Google Oneindia Malayalam News

പത്താന്‍ കോട്: വ്യോമസേനാ കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണം പോലെ ഇനിയും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ്. വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരക്രമണത്തിന്റെ പേരില്‍ ഇന്ത്യ അമിത ആവേശമാണ് കാണിക്കുന്നത്. ഇന്ത്യയില്‍ ഏതുതരം ആക്രമണം നടന്നാലും പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നത്. ഇന്ത്യയിലും പാകിസ്ഥാനിലും ഭീകര പ്രവര്‍ത്തനം നടക്കുന്നുണ്ട്.

ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആത്മാര്‍ഥത കാണിച്ച പ്രധാനമന്ത്രിമാരാണ് അടല്‍ ബിഹാരി വാജ്‌പേയും മന്‍മോഹന്‍ സിംഗും. എന്നാല്‍ മോദി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ പരിഹാരമാകുമെന്ന് തോന്നുന്നില്ലെന്നും മുഷറഫ് പറഞ്ഞു.

പത്താന്‍ കോടിന് സമാനമായ സംഭവം ഇനിയും

പത്താന്‍ കോടിന് സമാനമായ സംഭവം ഇനിയും

വ്യോമസേനാ കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണം പോലെ ഇനിയും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ്. ഇന്ത്യയില്‍ ഏതു തരത്തിലുള്ള ഭീകരാക്രമണം നടന്നാലും ആദ്യം കുറ്റപ്പെടുത്തുന്നത് പാകിസ്ഥാനെയാണെന്നും മുഷറഫ് പറഞ്ഞു.

ഇന്ത്യയിലും ഭീകരപ്രവര്‍ത്തനം

ഇന്ത്യയിലും ഭീകരപ്രവര്‍ത്തനം

ഇന്ത്യയിലും പാകിസ്ഥാനിലും ഭീകരപ്രവര്‍ത്തനം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പത്താന്‍കോടിലുണ്ടായതുപോലെയുള്ളു സംഭവങ്ങള്‍ ഇനിയും ഉണ്ടാകും. പാകിസ്ഥാന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് വ്യക്തമാക്കിയത്.

സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍

പത്താന്‍ കോട് ആക്രമണത്തിന്റെ ഇരകാളാണ് തങ്ങളും. എന്നാല്‍ പത്താന്‍കോട് ആക്രമണത്തില്‍ അമിത പ്രതികരണം നടത്തിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണം.

 പാകിസ്ഥാനെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല

പാകിസ്ഥാനെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല

ഭീകരാക്രമണത്തിന്റെ പേരില്‍ ഒരാള്‍ മാത്രം അമിതാവേശം കാണിക്കുന്നത് അംഗീകരിക്കാനാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മുന്‍പ് ഉപാധികള്‍ മുന്നോട്ടു വച്ച് ഇന്ത്യയ്ക്ക് പാകിസ്ഥാനെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും മുഷറഫ് പറഞ്ഞു.

സമ്മര്‍ദ്ദം ചെലുത്താനാവില്ല

സമ്മര്‍ദ്ദം ചെലുത്താനാവില്ല

ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല. പാകിസ്ഥാന്‍ ചെറിയ രാജ്യമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ അഭിമാനമുണ്ടെന്ന് മുഷറഫ് പറയുന്നു.

ഇന്ത്യ ഭീകര പ്രവര്‍ത്തനം നടക്കുന്നു

ഇന്ത്യ ഭീകര പ്രവര്‍ത്തനം നടക്കുന്നു

ഇന്ത്യയില്‍ വ്യാപകമായി ഭീകരപ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇന്ത്യ എപ്പോഴും ഭീകരവാദത്തെ ഒരു വശത്തെ പ്രശനമായിട്ടാണ് കാണുന്നത്. അതാണ് ഇത്രയും രോഷാകുലരാകുന്നത്. ഇന്ത്യയിലെ ഭീകരവാദം നടക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തം പാകിസ്ഥാന് മേല്‍ ചുമത്താനാവില്ലെന്നും മുഷറഫ് പറഞ്ഞു.

ആത്മാര്‍ഥത കാണിച്ച പ്രധാനമന്ത്രിമാര്‍

ആത്മാര്‍ഥത കാണിച്ച പ്രധാനമന്ത്രിമാര്‍

ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആത്മാര്‍ഥത കാണിച്ച പ്രധാനമന്ത്രിമാരാണ് അടല്‍ ബിഹാരി വാജ്‌പേയും മന്‍മോഹന്‍ സിംഗും. എന്നാല്‍ മോദി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ പരിഹാരമാകുമെന്ന് തോന്നുന്നില്ലെന്നും മുഷറഫ് പറഞ്ഞു.

English summary
India should not overreact to Pathankot attack: Pervez Musharraf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X