കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മേഖലയിലും ഇനി മെയ്ക്ക് ഇന്‍ ഇന്ത്യ, റഷ്യയുമായി എകെ-203 തോക്കുകള്‍ക്ക് കരാര്‍ ഒപ്പിട്ടു

Google Oneindia Malayalam News

ദില്ലി: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി റഷ്യയുമായി തോക്കുകള്‍ വാങ്ങുന്നതിലും നിര്‍മാണത്തിനുമായി കരാറൊപ്പിട്ട് കേന്ദ്ര സര്‍ക്കാര്‍. കലാഷ്‌നിക്കോവ് സീരിസിലുള്ള ചെറിയ ആയുധ നിര്‍മാണത്തിനുള്ള സഹകരണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ഗി ഷോയിഗുവും ചേര്‍ന്നാണ് കരാറൊപ്പിട്ടത്. ആറ് ലക്ഷത്തോളം എകെ 203 തോക്കുകളാണ് റഷ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുക. ഇന്തോ-റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായം ഇതിനുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ കാണും മുമ്പാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി

1

ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ നിര്‍ണായക ചുവടുവെപ്പ് കൂടിയാണിത്. രണ്ട് ദശാബ്ദങ്ങള്‍ പഴക്കമുള്ള ആയുധങ്ങളില്‍ നിന്ന് അത്യാധുനിക രീതിയിലേക്കാണ് ഇന്ത്യന്‍ സൈന്യം മാറാന്‍ ഒരുങ്ങുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ആയുധ നിര്‍മാണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായ റഷ്യ നിര്‍ണായകമായ പല സാങ്കേതിക വിദ്യകളും തോക്ക് നിര്‍മാണത്തിനായി നല്‍കും. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സൈന്യത്തില്‍ ഇടംപിടിച്ച ഐഎന്‍എസ്എഎസ് റൈഫിളുകളാണ് ഇതോടെ വഴിമാറുന്നത്. ഭാവിയില് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ ഇന്ത്യക്ക് ആയുധങ്ങള്‍ കണ്ടെത്താനും സാധിക്കും.

രാജ്‌നാഥ് സിംഗ് കരാറിന് പിന്നാലെ റഷ്യക്ക് നന്ദി അറിയിച്ചു. ശക്തമായ പിന്തുണയ്ക്ക് നന്ദിയെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യ ഈ പിന്തുണയെ അഭിനന്ദിക്കുന്നു. മേഖലയില്‍ ഒന്നാകെ ഈ സഹകരണം കൊണ്ട് സമാധാനവും സ്ഥിരതയും കൊണ്ടുവരാന്‍ സാധിക്കുമെന്ന് കരുതുന്നു. ചെറുകിട ആയുധ നിര്‍മാണത്തിനും സൈനിക സഹകരണത്തിനുമായി ഉണ്ടാക്കിയ കരാറില്‍ താന്‍ സന്തുഷ്ടനാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. യുപിയിലെ അമേഠിയിലെ ആയുധ നിര്‍മാണ ശാലയിലാണ് എകെ 203 അസോള്‍ട്ട് റൈഫിളുകള്‍ റഷ്യന്‍ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുക. പത്ത് വര്‍ഷം നീണ്ട സൈനിക സഹകരണവും ഈ കരാറിനെ ശക്തിപ്പെടുത്തും.

ഇന്ത്യ-റഷ്യ സൈനിക സഹകരണം മേഖലയില്‍ വലിയ മുന്നേറ്റത്തിനും ആഭ്യന്തര സുരക്ഷയ്ക്കും അടക്കം ഇന്ത്യ സഹായിക്കുമെന്നാണ് കരുതുന്നത്. 300 മീറ്ററോളം റേഞ്ചാണ് കൈ 203 തോക്കിനുള്ളത്. ചൈനയില്‍ നിന്നടക്കം ഭീഷണി ശക്തമായി വരുന്നതും, മാവോവാദി ഏറ്റുമുട്ടലുകളിലും സൈനിക ഓപ്പറേഷനുകളിലും ഈ തോക്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരും. 5000 കോടി രൂപയുടെ ചെലവാണ് ഈ തോക്ക് നിര്‍മാണത്തിനായി ഇന്ത്യക്കുണ്ടാവുക. ഇന്ത്യ-റഷ്യ ഇന്റര്‍ ഗവണ്‍മെന്റലര്‍ കമ്മീഷന്‍ ഓണ്‍ മിലിട്ടറി ആന്‍ഡ് മിലിട്ടറി-ടെക്‌നിക്കല്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ വെച്ച് ഇതിനായുള്ള കരാറുകള്‍ ഒപ്പുവെച്ചിരുന്നു.

രാജ്‌നാഥ് സിംഗ് ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു. പ്രധാനമായും കൂടുതല്‍ സൈനിക ഉപകരണങ്ങള്‍ സംയുക്തമായി നിര്‍മിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. കലാഷ്‌നികോവ് സീരീസിലുള്ള ചെറിയ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ ഭേദഗതി ചെയ്യാനും ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചതാണ്. നിലവിലുള്ള കാലാവധി വര്‍ധിപ്പിക്കുകയാണ് സൈനിക സഹകരണത്തിന്റെ കാര്യത്തില്‍ ചെയ്തത്. റഷ്യ ദീര്‍ഘകാലമായുള്ള വളരെ വിശ്വസ്തനായ സഖ്യകക്ഷിയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും പൊതുതാല്‍പര്യങ്ങളുണ്ട്. ആഗോള സമാധാനമാണ് രണ്ട് പേരുടെയും പ്രധാന ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

റഷ്യയുമായുള്ള അടുത്ത ബന്ധം ഒരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ല. പ്രതിരോധ മേഖലയിലെ സഹകരണം ഇന്ത്യ-റഷ്യ ബന്ധത്തിലെ പ്രധാന കാര്യമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ന് തന്നെയാണ് മോദി പുടിനുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. മന്ത്രിതല ചര്‍ച്ച പ്രത്യേക താല്‍പര്യ പ്രകാരമാണ് സംഭവിച്ചത്. ഇത് കൂടുതല്‍ ആഴത്തിലേക്ക് റഷ്യയുമായുള്ള ബന്ധം നീങ്ങുന്നു എന്നതിന്റെ സൂചനയാണെന്നും രാജ്‌നാഥ് വ്യക്തമാക്കി. വിദേശ കാര്യമന്ത്രിയും പ്രതിരോധ മന്ത്രിയും റഷ്യയിസല്‍ നിന്ന് ഇന്നലെയാണ് എത്തിയത്. 2 പ്ലസ് ടു ചര്‍ച്ചകള്‍ക്കായിട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

Recommended Video

cmsvideo
India- Russia arms deal signed | Oneindia Malayalam

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മിതിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

English summary
india signs defence deal with russia on procurement of ak 203 assault rifles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X