ചരിത്രത്തിലാദ്യമായി, ഇസ്രയേലുമായി വമ്പന്‍ മിസൈല്‍ ഇടപാടുമായി ഇന്ത്യ, പ്രധാന ലക്ഷ്യം!!
ഇസ്രയേലുമായി 13000 കോടി രൂപയുടെ വമ്പന്‍ മിസൈല്‍ കരാറുമായി ഇന്ത്യ. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ഏറ്റവും വലിയ മിസൈല്‍ കരാറാണിത്.
ദില്ലി: ഇസ്രയേലുമായി 13000 കോടി രൂപയുടെ വമ്പന്‍ മിസൈല്‍ കരാറുമായി ഇന്ത്യ. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ഏറ്റവും വലിയ മിസൈല്‍ കരാറാണിത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലത്തെ ഏറെ ശക്തിപ്പെടുത്തുന്നതിന് ഇസ്രയേല്‍ നിര്‍മ്മിതമായ മീഡിയം റേഞ്ച് ഉപരിതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
ഇസ്രയേല്‍ പ്രതിരോധ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് നടത്താന്‍ പോകുന്നതെന്ന് കമ്പനി പറയുന്നു. 70 കിലോമീറ്റര്‍ പ്രഹരപരിധിയുള്ളതാണ് പുതിയ മിസൈല്‍ സംവിധാനം.

പ്രധാന ലക്ഷ്യം
ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യം

ഇരുരാജ്യങ്ങളും ഒപ്പുവച്ചു
കരസേനയ്ക്കായി 16 മിസൈല്‍ ലോഞ്ചറുകളും, 560 ബറാക് എട്ട് മിസൈലുകളും ഉള്‍പ്പെടുന്ന ഒരുവിഭാഗം രൂപീകരണത്തിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ സ്ഥാപിക്കാനുള്ള മിസൈല്‍ പ്രതിരോധ സംവിധാനവും ഈ കരാറിലുണ്ട്.

മറ്റ് ചില പദ്ധതികളും
ഇതു കൂടാതെ മറ്റ് ചില പദ്ധതികള്‍ക്കും ഇസ്രയേല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പിനികളുമായി ചേര്‍ന്ന് പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും ഇസ്രയേലിന് പദ്ധതിയുണ്ട്.

പ്രസിഡണ്ട് സന്ദര്‍ശനം
ഈ വര്‍ഷമാദ്യം ഇസ്രയേല്‍ പ്രസിഡണ്ട് റ്യൂവെന്‍ റിവലിന്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും ധാരണയായത്.












Click it and Unblock the Notifications