• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലക്ക് പ്രവിശ്യ പദവി നല്‍കി പാകിസ്താന്‍; വിമര്‍ശനവുമായി ഇന്ത്യ

ദില്ലി: ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെ ബലമായി പിടിച്ചെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ വിമര്‍ശിച്ച് ഇന്ത്യ. പാക് ഭരണകൂടത്തിന്‍റെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് ഇന്ത്യ ഞായറാഴ്ച അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാക്ക് ഖാൻ ഗിൽഗിത്-ബാൾട്ടിസ്ഥാനിന് താൽക്കാലിക പ്രവിശ്യാ പദവി നല്‍കിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

തിരുവനന്തപുരത്ത് മല്ലിക സുകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചാരണം : പ്രതികരിച്ച താരം

''നിയമവിരുദ്ധമായ അധിനിവേശത്തിലുടെ ഇന്ത്യൻ ഭൂപ്രദേശത്തിന്റെ ഒരു ഭാഗത്ത് ഭൗതിക മാറ്റങ്ങൾ വരുത്താനുള്ള പാകിസ്ഥാൻ ശ്രമത്തെ ഇന്ത്യൻ സർക്കാർ ശക്തമായി നിരസിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീര്‍, ലഡാക്ക് എ്നിവയുടെ ഭാഗമാണ് , ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. 1947 ൽ ജമ്മു കശ്മീർ ഇന്ത്യാ യൂണിയനിലേക്ക് നിയമപരവും സമ്പൂർണ്ണവും മാറ്റാനാവാത്തതുമായ അധികാരത്തോടെ പ്രവേശിച്ചത് മുതല്‍ ഈ മേഖല ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്'' വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പാക്കിസ്ഥാൻ സർക്കാരിന് യാതൊരു സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ അനധികൃത അധിനിവേശത്തെ മറച്ചുവെക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം ശ്രമങ്ങൾക്ക് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും സ്വാതന്ത്ര്യ നിഷേധവുമാണ്. ഏഴ് പതിറ്റാണ്ടിലേറെയായി പാകിസ്ഥാൻ അധിനിവേശ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇത് മറക്കാന്‍ കഴിയില്ലെന്നും ശ്രീവാസ്തവ കുട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ലക്ഷ്യം 20 ലേറെ സീറ്റുകള്‍ ; തിരുവനന്തപുരത്ത് മാത്രം 12 സീറ്റ് പിടിക്കാമെന്ന് വിവി രാജേഷ്

"ഈ ഇന്ത്യൻ പ്രദേശങ്ങളുടെ അവസ്ഥയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതിനുപകരം, നിയമവിരുദ്ധമായ അധിനിവേശത്തിൻ കീഴിലുള്ള എല്ലാ പ്രദേശങ്ങളും ഉടൻ ഉപേക്ഷിക്കാൻ ഞങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെടുന്നു,"- ശ്രീവാസ്തവ പറഞ്ഞു.

ഈ വർഷം ആദ്യം ആദ്യം പുറപ്പെടുവിപ്പിച്ച ഉത്തരവിലൂടെ മേഖലയിലെ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിന് 2018 ലെ ഭരണപരമായ ഉത്തരവിൽ ഭേദഗതി വരുത്താൻ പാകിസ്ഥാൻ സുപ്രീം കോടതി സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. നിരവധി വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനും പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ചൈനീസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാകിസ്താന്‍ ഈ പ്രദേശത്തെ മറ്റൊരു പ്രവിശ്യയാക്കി മാറ്റിയതെന്നാണ് ഇന്ത്യ വാദിക്കുന്നത്.

ആ പാട്ട് പാടിയാല്‍ മുട്ടിടിക്കും ; ഇഗ്ലീഷ് വായിച്ച് മലയാളം പാടുന്ന വിജയ് യേശുദാസ് : ശാന്തിവിള ദിനേശ്

English summary
India slams pakisthan on grants provincial status to Gilgit-Baltistan region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X