കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് ഇന്ത്യയുടെ വിമര്‍ശനം; നീക്കം മസൂദ് അസറിനെതിരെ നടപടി ഇല്ലാത്തതില്‍!!

ഭീകരസംഘടനാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നത് കൗണ്‍സിലിന്റെ കഴിവുകേടാണെന്നും ഇന്ത്യ ആരോപിക്കുന്നു

  • By Sandra
Google Oneindia Malayalam News

ജനീവ: ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിരിറ്റി കൗണ്‍സിലിനെതിരെ വിമര്‍ശനവുമായി ഇന്ത്യ. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നതിന് നേരിട്ട കാലതാമസത്തിനെതിരെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ഞായറാഴ്ച യുഎന്‍ അംബാസിഡര്‍ സയീദ് അക്ബറുദ്ദീനോടാണ് ഇക്കാര്യം അറിയിച്ചത്. ഭീകരസംഘടനാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നത് കൗണ്‍സിലിന്റെ കഴിവുകേടാണെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയോട് പറഞ്ഞു. മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കാമെന്ന് ചൈന ഈയിടെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നത് വൈകി

ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നത് വൈകി

പാക് ഭീകര സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നതിനുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഒമ്പത് മാസത്തെ സമയമെടുത്തെന്നും ഇന്ത്യ കുറ്റപ്പെടുത്തുന്നു. സെക്യൂരിറ്റി കൗണ്‍സിലിന്റെ ഒരു യോഗത്തിലായിരുന്നു ഇന്ത്യ ഇത്തരത്തില്‍ പ്രതികരിച്ചത്.

ചൈനയുടെ എതിര്‍പ്പ്

ചൈനയുടെ എതിര്‍പ്പ്

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്രസഭയില്‍ വീറ്റോ അധികാരം ഉപയോഗിച്ച് പ്രതിരോധിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ചൈന മുന്നോട്ടുവച്ച ടെക്‌നിക്കല്‍ ഹോള്‍ഡിന് ആറ് മാസത്തെ കാലാവധിയാണുള്ളത്. ഇത് സെപ്തംബറില്‍ അനസാനിച്ചിരുന്നു.
സ്ഥിരാംഗത്വമുള്ള ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഉറി ഭീകരാക്രമണത്തിലുള്ള പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ വീണ്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

സെപ്തംബര്‍ 26ല്‍ ജമ്മു കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തും ജനുവരിയില്‍ പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമതാവളത്തിലും നടത്തിയ ഭീകരാക്രമണത്തിലും പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് പ്രതി സ്ഥാനത്തുള്ളത്. രണ്ട് ഭീകരാക്രമണങ്ങളിലുമായി 26 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യയെ ചൈന എതിര്‍ക്കുന്നതിന് പിന്നില്‍

ഇന്ത്യയെ ചൈന എതിര്‍ക്കുന്നതിന് പിന്നില്‍

എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചൈന വിയന്നയില്‍ നടന്ന നിര്‍ണായക യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് ചൈന പുലര്‍ത്തുന്ന നിസ്സംഗത ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ പ്രവേശനത്തെ പ്രതിരോധിച്ച് എന്‍എസ്ജിയില്‍ പാകിസ്താന് അംഗത്വം നല്‍കാനുള്ള നീക്കമാണ് ചൈനയുടേതെന്നും സൂചനയുണ്ട്.

English summary
India has strongly criticised the Security Council for taking months to consider sanctioning leaders of groups it has itself designated as terror outifts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X