കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ജനാധിപത്യ രാഷ്ട്രമോ? ജനാധിപത്യം താഴേക്കെന്ന്, മോശം പ്രകടനം, മാധ്യമ സ്വാതന്ത്ര്യമില്ല, കാരണം

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേതെന്നാണ് വെപ്പ്. എന്നാൽ വർഷം കഴിയുന്തോറും ഈ വീമ്പു പറച്ചിൽ മാത്രമേയുള്ളൂവെന്നാണ് കാണാൻ സാധിക്കുന്നത്. ഇക്കണോമിക് ഇന്റലിജന്‍സ് 2017ലെ ജനാധിപത്യ പട്ടിക പ്രകാരം ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് സ്ഥാനം താഴേക്കാണ് ജനാധിപത്യ പട്ടിക പ്രകാരം ഇന്ത്യ പോയിരിക്കുന്നത്.

ഇക്കണോമിക് ഇന്റലിജന്‍സ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്താകെ ജനാധിപത്യത്തിന് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേതെന്നും നിവയിരുത്തലുണ്ട്. കവിഞ്ഞ പ്രാവശ്യം പട്ടികയിൽ 32-ാം സ്ഥാനത്തായിരുന്നുന ഇന്ത്യ. എന്നാൽ ഒരു വർഷം കഴിയുമ്പോഴേക്കും 42-ാം സ്ഥാനത്തേക്ക് എത്തി.

താഴേക്ക് പതിച്ചത് 89 രാജ്യങ്ങൾ

താഴേക്ക് പതിച്ചത് 89 രാജ്യങ്ങൾ

ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജനാധിപത്യ റിപ്പബ്ലിക് എന്നു പേരു കേട്ട ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. 2016 ലെ പട്ടികയില്‍ നിന്ന് 89 രാജ്യങ്ങളാണ് ജനാധിപത്യ സൂചികയില്‍ താഴേക്ക് പോയിരിക്കുന്നത്.

മോശം ജനാധിപത്യ നിലവാരം

മോശം ജനാധിപത്യ നിലവാരം

ഏന്‍ രാജ്യങ്ങളാണ് ഏറ്റവും താണ ജനാധിത്യ നിലവാരം പുലര്‍ത്തുന്നത്. ഇന്തോനേഷ്യയെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം ജനാധിപത്യ നിലവാരം പുലര്‍ത്തിയതെന്നും റിപ്പോർട്ടിൽ കാണാം.

തീവ്ര മതവികാരം

തീവ്ര മതവികാരം

തീവ്രവലതുപക്ഷ ഹിന്ദുശക്തികളുടെ കരുത്താര്‍ജ്ജിക്കല്‍ മതേതര രാജ്യമായ ഇന്ത്യയില്‍ മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം നടത്തുന്നതും വിരുദ്ധാഭിപ്രായങ്ങളെ കായികമായി നേരിടുന്നതും ജനാധിപത്യത്തിന്റെ ഈ പിന്നോട്ടടിക്ക് കാരണമായതായി റിപ്പോർട്ടിൽ‌ ചൂണ്ടികാണിക്കുന്നു. തീവ്ര മതവികാരം തന്നെയാണ് ഇന്ത്യയെ ഇത്തരത്തിൽ കൂപ്പു കുത്തിച്ചത്.

ഇന്ത്യയിൽ മാധ്യമ സ്വാതനന്ത്ര്യം ഇല്ല...

ഇന്ത്യയിൽ മാധ്യമ സ്വാതനന്ത്ര്യം ഇല്ല...

മാധ്യമ സ്വാതന്ത്ര്യത്തില്‍ 49-ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഛത്തിസ്ഗഢ് ,ജമ്മു കാശ്മീര്‍ അടക്കമുളള സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതില്‍ മുന്‍പില്‍. മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യയുമെന്ന് ഇക്കണോമിക് ഇന്റലിജന്‍സ്‌ യൂണിറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

English summary
The Economist Intelligence Unit’s 2017 Democracy Index report, which was released on Tuesday, shows that democracy is in decline across the world. It is the worst performance since 2010-’11 in the aftermath of the global financial crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X