Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാമത്, തെറ്റായ വിവരങ്ങള്‍, റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് വീണ്ടും വീഴ്ച്ച. 111ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പട്ടികയില്‍ ആകെ 125 രാഷ്ട്രങ്ങളാണ് ള്ളത്. കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു കുട്ടിയുടെ ഉയരത്തിനനുസരിച്ച് ആരോഗ്യം ഇല്ലാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം കുട്ടികളുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളി.

തീര്‍ത്തും തെറ്റായ വിവരങ്ങളാണ് പട്ടിണി സൂചികയില്‍ ഉള്ളത്. ഗൂഢമായ ഉദ്ദേശങ്ങള്‍ അവര്‍ക്കുണ്ടെന്നും കേന്ദ്രം ആരോപിച്ചു. വ്യാഴാഴ്ച്ചയാണ് ഈ സൂചിക പുറത്തുവിട്ടത്. ഇന്ത്യയില്‍ കുട്ടികള്‍ കടുത്ത പോഷകാഹാര കുറവ് നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു ഇന്ത്യയില്‍ പട്ടിണി എന്നത് ഗുരുതരമായ വിഷയമാണെന്ന് ഗോബ്ലല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 28.7 ആണ് ഇന്ത്യയുടെ സ്‌കോര്‍.

global-hunger-index

അതേസമയം അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവര്‍ ഇന്ത്യയേക്കള്‍ മെച്ചപ്പെട്ട റാങ്കിലാണ് ഉള്ളത്. പാകിസ്താന്‍ 102ാം സ്ഥാനത്തും, ബംഗ്ലാദേശ് 81, നേപ്പാള്‍ 69, ശ്രീലങ്ക 60, എന്നീ സ്ഥാനങ്ങളിലാണ് ഇവരുള്ളത്. ദക്ഷിണേഷ്യ, ദക്ഷിണ ആഫ്രിക്കന്‍ മേഖല എന്നിവിടങ്ങളിലാണ് ലോകത്ത് തന്നെ പട്ടിണി ഏറ്റവും രൂക്ഷമായിട്ടുള്ളത്. 27 ആണ് ഇവരുടെ സ്‌കോര്‍.

പട്ടിണി ഇവിടെ അതിതീവ്രമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പോഷകാഹാര കുറവും, അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ പട്ടിണി മരണത്തിലുമെല്ലാം ഇന്ത്യ മുന്നിലാണ്. 15 മുതല്‍ 24 വയസ്സ് വരെയുള്ള സ്ത്രീകളില്‍ അനീമിയ കേസുകള്‍ ധാരാളമുണ്ട്. അനീമിയ ബാധിക്കുന്ന സ്ത്രീകള്‍ 58.1 ശതമാനമാണ്.ഇന്ത്യയിലെ യഥാര്‍ഥ സാഹചര്യവുമായി പൊരുത്തപ്പെടുന്നതല്ല ഈ റിപ്പോര്‍ട്ടെന്ന് ശിശുക്ഷേ മന്ത്രാലയം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവുകളുണ്ട്. ദുരുദ്ദേശ്യം അതിനുണ്ടെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. ഈ പട്ടികയില്‍ സൂചിപ്പിച്ചിരിക്കുന്ന സൂചികകളില്‍ നാലില്‍ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് മൊത്തം ജനസംഖ്യയെ എങ്ങനെ പ്രതിനിധീകരിക്കും. നാലാമത്തെ സുപ്രധാനപ്പെട്ട സൂചികയായ പോഷകാഹാര കുറവ് അഭിപ്രായ സര്‍വേയിലൂടെയാണ് കണ്ടെത്തിയതെന്നും മന്ത്രാലയം പറഞ്ഞു. അതിനായി വെറും മൂവായിരം പേരുടെ സാംപിളുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും ശിശുക്ഷേമ മന്ത്രാലയം ആരോപിച്ചു.

കുട്ടികളുടെ ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ ഏപ്രില്‍ 2023 മുതല്‍ പോഷന്‍ ട്രാക്കറില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ അവരുടെ കുട്ടികളിലെ പോഷകാഹാര കുറവ് കുറഞ്ഞിട്ടുണ്ട്. 7.2 ശതമാനത്തിനും താഴെയാണിത്. എന്നാല്‍ ആഗോള പട്ടികയില്‍ ഇത് 18.7 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

അതേസമയം പട്ടിണിയെ തുടര്‍ന്നാണ് ശിശുമരണങ്ങ്ള്‍ സ്ംഭവിക്കുന്നത് എന്നതിന് യാതൊരു തെളിവുമില്ലെന്നും ഇന്ത്യ മറുപടി നല്‍കി. അതേസമയം 2017 മുതല്‍ പോഷകാഹാര കുറവ് വന്‍ തോതില്‍ ലോകത്ത് വര്‍ധിക്കുന്നുണ്ട്. പോഷകാഹാര കുറവുള്ള ആളുകളുടെ എണ്ണം 572 മില്യണില്‍ നിന്ന് 735 മില്യണായി ഉയര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+