കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ പിറകോട്ട്; മോദിയുടെ ഭരണത്തില്‍ 136ാം സ്ഥാനം മാത്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ ദേശീയതയ്ക്കിടയിലും ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം പിറകിലേക്കാണെന്ന് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ വലിയതോതിലുള്ള പത്ര സെന്‍സറിങ് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016ല്‍ 136ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാക്കിസ്ഥാനെക്കാള്‍ തൊട്ടടുത്തുള്ള ഇന്ത്യ പത്ര സ്വാതന്ത്ര്യത്തില്‍ കലാപ പ്രദേശമായ പാലസ്തീനില്‍ നിന്നും ഏറെ അകലെയുമല്ല.

ഇന്ത്യയുടെ അയല്‍ക്കാരായ നേപ്പാളും(84), ഭൂട്ടാനും(100) ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഓണ്‍ലൈനിലൂടെയും മറ്റും വലിയതോതിലുള്ള ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കേസുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

journalist

കാശ്മീരിലെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും മറ്റും വലിയ സെസറിങ് ആണ് നടക്കുന്നത്. സ്വാതന്ത്രത്തോടെയുള്ള പത്രപ്രവര്‍ത്തനത്തിന് വിലക്കുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നോര്‍വെ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. അമേരിക്ക 43ാം സ്ഥാനത്താണ്. അതേസമയം, ചൈന 176ാം സ്ഥാനത്താണ്. ഉത്തരകൊറിയയാണ് പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത്.
English summary
Press freedom rankings: India slips 3 places to 136, ‘Modi’s nationalism’ blamed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X