കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള ജിഡിപി റാങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ട് സ്ഥാനം പിറകോട്ട്, ഒന്നാമത് അമേരിക്ക തന്നെ

Google Oneindia Malayalam News

ദില്ലി: ലോകബാങ്കിന്‍റെ 2018 ലെ ആഗോള ജിഡിപി റാങ്കില്‍ ഇന്ത്യക്ക് തിരിച്ചത്. മുന്‍വര്‍ഷം അഞ്ചാംസ്ഥാനത്തായിരുന്നു ഇന്ത്യ പുതിയ പട്ടികയില്‍ യുകെയ്ക്കും ഫ്രാന്‍സിനും പിന്നില്‍ ഏഴാംസ്ഥാനത്താണ്. റാങ്കിങില്‍ അമേരിക്കയാണ് ഒന്നാംസ്ഥാനത്ത് 20.5 ട്രല്യണ്‍ ഡോളറാണ് 2018 ല്‍ യുഎസിലെ മൊത്ത ആഭ്യന്തര ഉത്പാദനം. 2017 ല്‍ ഇന് 19.48 ട്രില്യണ്‍ ഡോളറായിരുന്നു.

<strong>ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണം: എന്‍എസ്എസിനും താല്‍പര്യമെന്ന് ഐ ഗ്രൂപ്പ്, തിരിച്ചടിച്ച് എ</strong>ശിവകുമാറിനെ വര്‍ക്കിങ് പ്രസിഡന്‍റ് ആക്കണം: എന്‍എസ്എസിനും താല്‍പര്യമെന്ന് ഐ ഗ്രൂപ്പ്, തിരിച്ചടിച്ച് എ

13.61 ട്രില്യണ്‍ ഡോളര്‍ ആഭ്യന്തര ഉത്പാദനവുമായി ചൈനയാണ് പട്ടികയില്‍ രണ്ടാസ്ഥാനത്ത്. 4.97ട്രില്യണ്‍ ഡോളറുമായി ജപ്പാന് മൂന്നാം സ്ഥാനത്തും 3.99 ട്രില്യണ്‍ ഡോളറോടെ ജര്‍മ്മനി നാലാസ്ഥാനത്തുമാണ് ഉള്ളത്. അഞ്ചും ആറും സ്ഥാനത്തുള്ള യുകെയുടേയും ഫ്രാന്‍സിന്‍റെയും 2018 ലെ ആഭ്യന്തര ഉത്പാദനം യഥാക്രമം 2.82, 2.78 എന്നിങ്ങനെയാണ്. 2017ല്‍ 2.65 ട്രില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ ജിഡിപിയില്‍ പോയവര്‍ഷം മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചെങ്കിലും യുകെയും ഫ്രാന്‍സും അതിനേക്കാള്‍ കൂടുതല്‍ മുന്നേറ്റം 2018 ല്‍ ഉണ്ടാക്കിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

gdp

2017 ല്‍ യുകെയുടേത് 2.64 ട്രില്യണ്‍ ഡോളറും ഫ്രാന്‍സിന്റെ ജിഡിപി 2.5 ട്രില്യണ്‍ ഡോളറുമായിരുന്നു. 2024 ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കുകയാണ് ലക്ഷ്യമെന്ന് 2019 ലെ ബജറ്റിൽ നരേന്ദ്ര മോദി സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലിവിലെ സാഹചര്യത്തില്‍ ഇത് എത്രത്തോളം സാധ്യമാകും എന്നതില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. നേടാന്‍ കഴിയുന്നതിലും ഉയരത്തിലാണ് ഈ ലക്ഷ്യമെന്നാണ് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

<strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്</strong> തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

English summary
India's biggest hit in global GDP ranking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X