തമിഴ്നാട് - ശ്രീലങ്ക കപ്പല്‍ സർവ്വീസിന് വന്‍ സ്വീകരണം: പക്ഷെ പണികിട്ടിയത് ലക്ഷദ്വീപുകാർക്ക്
ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സർവ്വീസിന് വലിയ ആഘോഷത്തോടെയാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ നാം ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണെന്നെന്നാണ് ഫെറി സർവ്വീസിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയത്.
ശ്രീലങ്കയിലേക്കുള്ള സർവ്വീസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെങ്കിലും മറുവശത്ത് ലക്ഷ്വദ്വീപ് നിവാസികളുടെ യാത്രാ പ്രശ്നം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ് പുതിയ നടപടി. 150 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഹൈസ്പീഡ് ഫെറിയായ ചെറിയപാണിയാണ് ഇന്ത്യ - ശ്രീലങ്ക സർവ്വീസിന് ഉപയോഗിക്കുന്നത്. നേരത്തെ ലക്ഷദ്വീപ് സർവ്വീന് ഉപയോഗിച്ചിരുന്ന ഫെറിയായിരുന്നു ഇത്.

ചെറിയപാണി പുതിയ സർവ്വീസിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലക്ഷദ്വീപ് നിവാസികളുടെ യാത്രാമാർഗ്ഗങ്ങള്‍ വീണ്ടും പരിമിതപ്പെടുകയാണ്. ഇതോടെ കൂടുതല്‍ അന്തർ ദ്വീപ് ഗതാഗത മാർഗ്ഗങ്ങള്‍ക്കായി ദ്വീപ് നിവാസികള്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. "ചെറിയപാണി ഇടയ്‌ക്കിടെ ദ്വീപുകൾക്കുള്ളിൽ ഫെറി സർവീസുകൾ നടത്തുന്ന മൂന്ന് അതിവേഗ കപ്പലുകളിൽ ഒന്നായിരുന്നു. കൂടാതെ കൊച്ചിയിലേക്കും ഇടയ്ക്കിടെ സർവീസ് നടത്തുന്നു. മൂന്ന് കപ്പലുകൾക്കും കൂടി 450 യാത്രക്കാരെ എത്തിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഇപ്പോൾ വലിയപാണിയും പറളിയും മാത്രമാണുള്ളത്. ഇവർക്ക് 300 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണുള്ളത്. ഇത് ദ്വീപ് നിവാസികൾ നേരിടുന്ന ഗതാഗത പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് ഉറപ്പാണ്." ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി കാത്തിരിക്കുന്ന മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.
"ഹൈ സ്പീഡ് ഫെറികളാണ് ഗ്രൂപ്പിലെ ഏറ്റവും ദൂരെയുള്ള മിനിക്കോയ് ദ്വീപിലേക്ക് പോകുന്നത്. ഇവ കൂടാതെ, മൂന്ന് ഇൻട്രാ ഐലൻഡ് ഫെറികൾ മാത്രമേയുള്ളൂ. ഓരോന്നിനും 50 യാത്രക്കാരെ വഹിക്കാൻ കഴിയും. പക്ഷേ, മെയിൻലാന്റിലേക്കോ മിനിക്കോയിയിലേക്കോ പ്രവർത്തിക്കാൻ അവർക്ക് അനുമതിയില്ല, " ഒരു ദ്വീപുവാസിയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ദ്വീപുകളെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന അഞ്ച് കപ്പലുകളുടെ ക്രമരഹിതമായ സർവ്വീസിനെക്കുറിച്ചും ദ്വീപ് നിവാസികൾ പരാതി ഉയർത്തുന്നു. ഈ കപ്പലുകളിൽ രണ്ടെണ്ണം 250 പേർക്ക് വീതവും 400 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് കപ്പലുകളും 700 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എംവി കവരത്തിയുമാണ്.
അതേസമയം, പൂർണമായും ശീതീകരിച്ച ചെറിയപാണിയില്‍ 150 പേർക്ക് യാത്ര ചെയ്യാനാവും. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാം. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി എസ് ടി ഉൾപ്പെടെ ഒരാൾക്ക് 7670 രൂപ നല്‍കേണ്ടി വരും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications