ശ്രീലങ്കയിലേക്ക് ആദ്യ കപ്പല്‍ പുറപ്പെട്ടു: 7670 രൂപ മാത്രം, നിങ്ങള്‍ക്കും പോകാം, അഭിമാനമെന്ന് മോദി
ചെന്നൈ: ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സർവ്വീസിന് തുടക്കം. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ നാം ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നരേന്ദ്ര മോദി വ്യക്തമാക്കി. നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു സുപ്രധാന നാഴികല്ലാണ് നാഗപട്ടണത്തിനും കാങ്കേശന്‍തുറൈയ്ക്കും ഇടയില്‍ സമാരംഭം കുറിയ്ക്കുന്ന ഈ ഫെറി സര്‍വീസെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്. നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായുള്ള കടല്‍ വ്യാപാരത്തിന് പണ്ടേ പേരുകേട്ടവയാണ്. പൂംപുഹാര്‍ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ടെന്നും മോദി പറയുന്നു.

മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ 'സിന്ധു നദിയിന്‍ മിസൈ' എന്ന ഗാനത്തില്‍ നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും സജീവമാക്കും. പ്രസിഡന്റ് വിക്രമസിംഗെയുടെ സമീപകാലത്തെ സന്ദര്‍ശന വേളയില്‍ നമ്മുടെ സാമ്പത്തിക പങ്കാളിത്തത്തിനായുള്ള വിഷന്‍ ഡോക്യുമെന്റ് ഞങ്ങള്‍ സംയുക്തമായി അംഗീകരിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരസ്പരം ബന്ധിപ്പിക്കലായിരുന്നു ഈ പങ്കാളിത്തത്തിലെ കേന്ദ്ര വിഷയം. ബന്ധിപ്പിക്കുക എന്നത് രണ്ട് നഗരങ്ങളെ അടുപ്പിക്കുക എന്നത് മാത്രമല്ല. അത് നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ആളുകളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. വ്യാപാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നു. അത് ഇരു രാജ്യങ്ങളിലെയും യുവജനങ്ങള്‍ക്ക് അവസരങ്ങളും സൃഷ്ടിക്കുന്നു.
2015-ലെ എന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഡല്‍ഹിക്കും കൊളംബോയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചന്നതിന് നാം സാക്ഷ്യം വഹിച്ചു. പിന്നീട്, ശ്രീലങ്കയില്‍ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം തീര്‍ഥാടന നഗരമായ കുശിനഗറില്‍ ഇറങ്ങിയത് നാം ആഘോഷിച്ചു. 2019-ല്‍ ചെന്നൈയ്ക്കും ജാഫ്‌നയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചു. ഇപ്പോള്‍, നാഗപട്ടണത്തിനും കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസ് ഈ ദിശയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പാണ്.
പരസ്പരമുള്ള ബന്ധത്തിലെ നമ്മുടെ കാഴ്ചപ്പാട് ഗതാഗത മേഖലയ്ക്കുമപ്പുറമാണ്. ഫിന്‍-ടെക്, ഊര്‍ജ്ജം പോലുള്ള വിവിധ മേഖലകളില്‍ ഇന്ത്യയും ശ്രീലങ്കയും അടുത്ത് സഹകരിക്കുന്നുണ്ട്. യു പി ഐ കാരണം ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ഒരു ബഹുജനപ്രസ്ഥാനവും ജീവിതരീതിയും ആയി മാറിയിരിക്കുന്നു. യു പി ഐയേയും ലങ്കപേയേയും ബന്ധിപ്പിച്ച് ഫിന്‍-ടെക് മേഖലാ ബന്ധിപ്പിക്കലില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. നമ്മുടെ വികസന യാത്രയെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജ സുരക്ഷ നിര്‍ണായകമാണ്. ഊര്‍ജ സുരക്ഷയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഞങ്ങള്‍ ഊര്‍ജ്ജ ഗ്രിഡുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ്.
ആരെയും ഉപേഷിക്കാതെ എല്ലാവരിലേക്കും വികസനം എത്തിക്കുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന് അനുസൃതമായി, ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്കയില്‍ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിച്ചു. പാര്‍പ്പിടം, വെള്ളം, ആരോഗ്യം, ഉപജീവന സഹായം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ വടക്കന്‍ പ്രവിശ്യയില്‍ പൂര്‍ത്തിയായി. കാങ്കേശന്‍തുറൈ ഹാര്‍ബറിന്റെ നവീകരണത്തിന് നമ്മള്‍ പിന്തുണ നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി കപ്പൽ നിർമാണശാലയിൽനിന്നാണ് യാത്രക്കുള്ള ചെറുകപ്പല്‍ നിർമ്മിച്ചത്. പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാന്‍ സാധിക്കും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി എസ് ടി ഉൾപ്പെടെ ഒരാൾക്ക് 7670 രൂപ നല്‍കേണ്ടി വരും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications