ശ്രീലങ്കയിലേക്ക് ഇനി കപ്പലില്‍ പോകാം: വിമാനത്തിന്റെ പകുതി പൈസ മാത്രം മതി, ആദ്യ സർവ്വീസ് നാളെ
ചെന്നൈ: ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയിലേക്ക് കപ്പല്‍ സർവ്വീസ് ആരംഭിക്കുന്നു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാസഞ്ചർ ഫെറി സർവീസ് ഏകദേശം 12 വർഷത്തിന് ശേഷമാണ് ആരംഭിക്കുന്നത്. ആദ്യം പദ്ധതി ആവിഷ്കരിക്കുകയും ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ കപ്പല്‍ ചൊവ്വാഴ്ച് പുറത്തുവിടും.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കസൻതുറൈയ്ക്കും ഇടയിലാണ് ഫെറി സർവീസ് നടത്തുക. മൂന്ന് മണിക്കൂറായിരിക്കും യാത്രാ സമയമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലാണ് (എസ് സി ഐ) ഫെറി സർവീസ് നടത്തുക. "ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾക്ക് ജാഫ്നയിലേക്കും തമിഴ്‌നാട്ടിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള മികച്ച അവസരം ഈ സേവനം പ്രദാനം ചെയ്യും," എസ് സി ഐ പറയുന്നു.

ക്യാപ്റ്റൻ ബിജു ബി. ജോർജിന്റെ നേതൃത്വത്തിൽ 14 പേരടങ്ങുന്ന സംഘം ഞായറാഴ്ച പരീക്ഷണയാത്ര നടത്തിയിരുന്നു. കൊച്ചി കപ്പൽ നിർമാണശാലയിൽനിന്നാണ് ചെറുകപ്പൽ പുറത്തിറക്കിയത്. പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാന്‍ സാധിക്കും.
നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി എസ് ടി ഉൾപ്പെടെ ഒരാൾക്ക് 7670 രൂപ നല്‍കേണ്ടി വരും. വിമാനത്തിന് ചൈന്നയില്‍ നിന്നുള്ള യാത്രക്ക് നല്‍കേണ്ടത് 15000 രൂപയിലേറെയാണ്. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാന സർക്കാരിന് ഈ സർവീസുമായി അടുത്ത ബന്ധമുണ്ടെന്ന് തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലുവും പറഞ്ഞു.
1900-കളുടെ തുടക്കത്തിലെ നാവിക ബന്ധങ്ങളുടെ പുനരുജ്ജീവനമാണ് പുതിയ ഫെറി സംവിധാനം. തൂത്തുക്കുടി തുറമുഖം വഴി ചെന്നൈയ്ക്കും കൊളംബോയ്ക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന ഇന്തോ-സിലോൺ എക്‌സ്‌പ്രസ് അല്ലെങ്കിൽ ബോർഡ് മെയിൽ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് 1982-ലാണ് നിർത്തിവെക്കുന്നത്. 2011ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കടൽ വഴിയുള്ള യാത്രക്കാരുടെ ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഫെറി സർവീസുകൾ പുനരാരംഭിക്കുന്നത്.
രണ്ടാം യു പി എ സർക്കാർ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിർത്തിവെച്ചിരുന്നു. പിന്നീടാണ് വീണ്ടും ഇരു രാജ്യങ്ങളും ഫെറി സർവ്വീസ് സംബന്ധിച്ച ചർച്ചകള്‍ ആരംഭിക്കുന്നത്. തൂത്തുക്കുടി-കൊളംബോ, രാമേശ്വരം-തലൈമന്നാർ എന്നിങ്ങനെ രണ്ട് സർവ്വീസുകളായിരുന്നു ചർച്ചയിലുണ്ടായിരുന്നത്.
ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന ഏറ്റവും വിജയകരമായ ഫെറി സർവീസുകളിലൊന്ന് രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിലായിരുന്നു. ചെന്നൈയിൽ നിന്നുള്ളവർ എഗ്‌മോർ റെയിൽവേ സ്റ്റേഷനിൽ ബോട്ട് മെയിൽ എക്‌സ്‌പ്രസിൽ രാമേശ്വരത്ത് പോയി ഫെറിയിൽ കയറും. അവിടെ നിന്ന് കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആവി ഫെറിയിൽ തലൈമന്നാറിലേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമായിരുന്നു ഉണ്ടായിരുന്നു.
ഇരു രാജ്യങ്ങളിലെയും തീരപ്രദേശങ്ങളിൽ മതപരമായ ടൂറിസം, വാണിജ്യം, വ്യാപാരം എന്നിവ വർധിപ്പിക്കാൻ പുതിയ ഫെറി സർവീസിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗമായി ഫെറി സർവീസ് സ്ഥാപിക്കുന്നതോടെ വിനോദ സഞ്ചാരനവും കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ബജറ്റ് യാത്രക്കാർക്ക് കൊളംബോയിലെയും ശ്രീലങ്കയുടെ തെക്കൻ പ്രദേശങ്ങളിലെയും പ്രമുഖ ആരാധനാലയങ്ങളിലേക്ക് എത്താനും ഫെറിസ സർവ്വീസിലൂടെ സാധിക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications