കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്റും ശക്തമായ മഴയും: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ജാഗ്രതാ നിര്‍ദേശം, തമിഴ്നാട്ടിലും!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലും ശ്രീലങ്കയിലും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്ത് വാരാന്ത്യത്തോടെ ശക്തമായ ചുഴലിക്കാറ്റ് രൂപമെടുക്കുന്നുമെന്നുാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

'ഫാനി' ചുഴലിക്കാറ്റ് തമിഴ്നാട്ടില്ലേക്ക്! കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത'ഫാനി' ചുഴലിക്കാറ്റ് തമിഴ്നാട്ടില്ലേക്ക്! കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കുറച്ച് ദിവസങ്ങളായി രൂപമെടുക്കുന്ന ചുഴലിക്കാറ്റിന്റെ പരിണിത ഫലം കടുത്തതായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ ഭാഗത്തെത്തുന്ന ചുഴലിക്കാറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക്- കിഴക്ക് ദിശയിലും ശ്രീലങ്കയുടെ കിഴക്ക് ഭാഗത്തും മഴയ്ക്കും കാറ്റിനും കാരണമാകുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.

cyclone-1542

ആദ്യം ശ്രീലങ്കയോട് അടുക്കുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെയോ തിങ്കളാഴ്ച രാവിലെയോടെയോ ദക്ഷിണേന്ത്യയിലേക്കെത്തും. ഇതോടെ ദക്ഷിണേന്ത്യയില്‍ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ശ്രീലങ്കന്‍ തീരത്ത് നിന്ന് ദക്ഷിണേന്ത്യയിലേക്ക് പ്രവേശിക്കുന്ന കാറ്റും വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും കൊടുങ്കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.

മെയ് ഒന്ന് മുതല്‍ മൂന്ന് വരെ ആന്ധ്രാ തീരത്തേക്കും കാറ്റും മഴയും നീങ്ങും. ഞായറാഴ്ച തമിഴ്നാട്ടില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നും പ്രവചനമുണ്ട്. ഇതിന് പുറമേ കേരളത്തിന്റെ തീര പ്രദേശങ്ങളിലും കര്‍ണാടകത്തിലും ശക്തമായ മഴ ലഭിക്കും. തമിഴ്നാട്ടില്‍ വേനല്‍ച്ചൂടില്‍ നിന്ന് മോചനം നല്‍കിക്കൊണ്ട് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
India, Sri Lanka on alert for potentially dangerous tropical cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X