രാജ്യം കൊവിഡിന്‍റെ രണ്ടാം തരംഗ ഭീതിയില്‍: വ്യാപനം ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ രണ്ടാം തരംഗ ഭീതിയില്‍ നില്‍ക്കുകയാണ് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 43,846 പുതിയ കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. നാലുമാസത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യയാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന സംഖ്യയിലെ വര്‍ധനവിന് പിന്നാലെ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കർശന ജാഗ്രതയാണ് തുടര്‍ന്ന് വന്നത്.
സുരക്ഷാ മുന്‍കരുതലുകള്‍ പിന്തുടരുന്നതിൽ ആളുകൾ കാണിക്കുന്ന അലസതയാണ് വീണ്ടും രോഗികളുടെ എണ്ണത്തിലുണ്ടായ കുതിപ്പിന് കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വ്യക്തമാക്കുന്നത്. കോവിഡിനെതിരായ ജാഗ്രതയും സുരക്ഷാ നിര്‍ദേശങ്ങളും എന്ത് വിലകൊടുത്തും പിന്തുടരണമെന്നും കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ശരിയായി ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നിവയാണ് ഈ പോരാട്ടത്തില്‍ വിജയിക്കാനുള്ള ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തിലെ രണ്ടാമത്തെ ആയുധം മാത്രമായിട്ടാണ് കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിന്‍റെ രണ്ടാം തരംഗത്തെ കുറിച്ച് പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനത്തിന്‍റെ രണ്ടാംതരംഗത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ളത്. കര്‍ണാടകയും രണ്ടാം വ്യാപനത്തിന്‍റെ വക്കിലാണ് സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ വ്യക്തമാക്കുന്നു. രാജ്യം ഇത്തരത്തില്‍ രണ്ടാംതരംഗ ഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാം എന്ന് കൂടി പങ്കുവെക്കുകയാണ് ഇവിടെ.
എന്തൊക്കെ ചെയ്യാം
*വ്യക്തിപരമായ ശുചിത്വം പാലിക്കുക. കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
*പുറത്തേക്ക് പോവുമ്പോള്‍ ആന്റി-ബാക്ടീരിയൽ ഹാൻഡ് സാനിറ്റൈസർ പതിവായി പ്രയോഗിക്കുക.
*വീടുകളില്‍ നിന്ന് പുറത്തേക്ക് പോവുമ്പോള്‍ നിര്‍ബന്ധമായും ഫെയ്സ് മാസ്ക് ധരിക്കുക.
*ചുമയോ തുമ്മലോ വരുമ്പോൾ ടിഷ്യു അല്ലെങ്കിൽ തൂവാല കൊണ്ട് വായും മൂക്കും മൂടുക. ടിഷ്യു ഇല്ലെങ്കിൽ തുമ്മുമ്പോള്‍ കൈമുട്ട് വെച്ച് വായും മൂക്കും മൂടുക.
*പുറത്തായിരിക്കുമ്പോള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് താഴ്ത്താതിരിക്കുക
* ഉപയോഗിച്ച ടിഷ്യൂകൾ വെയിസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക
* ഉപയോഗിച്ച പിപിഇ കിറ്റുകൾ, ഫെയ്‌സ് മാസ്കുകൾ, കയ്യുറകൾ എന്നിവയുൾപ്പെടെയുള്ള സംരക്ഷണ ഇനങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുക
*പൊതു ഇടങ്ങളില്‍ മറ്റുള്ളവരുമായി 6 അടി അകലം പാലിക്കുക
*കഴിവതും വീടുകളില്‍ നിന്ന് തന്നെ ജോലി ചെയ്യുക
*രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടില്‍ തുടരുക, വൈദ്യസാഹയം തേടുക
എന്തൊക്കെ ചെയ്യരുത്
*ഇടക്കിടക്ക് കണ്ണുകൾ, മൂക്ക്, വായ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക.
*കഴിയുന്നത്ര തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നും മറ്റ് ആളുകളില്‍ നിന്നും അകലം പാലിക്കുക
* സാമൂഹിക അകലം പാലിക്കാൻ പ്രയാസമുള്ള മാളുകൾ, ജിമ്മുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവ സന്ദർശിക്കാതിരിക്കു
* അത്യാവശ്യമല്ലാത്ത എതൊരു യാത്രയും ഒഴിവാക്കുക
*പരസ്യമായി തുപ്പാതിരിക്കുക
സര്‍ക്കാര്‍ ജീവനക്കാർക്കായി കേന്ദ്ര പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍
*സർക്കാർ കെട്ടിടങ്ങളുടെ പ്രവേശന സ്ഥലത്ത് തെര്‍മല്‍ സ്കാനറുകളും ഹാന്‍ഡ് സാനിറ്റൈസറും നിർബന്ധമായും സ്ഥാപിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാര്‍ ക്വാറന്‍റീനില്‍ കഴിയുക.
*ഓഫീസിലേക്കുള്ള സന്ദർശകരുടെ പ്രവേശനം പരമാവധി നിരുത്സാഹപ്പെടുത്തുക. അത്യാവശ്യവും മുന്‍കൂര്‍ അനുമതിയുള്ളതുമായ സന്ദര്‍ശകര്‍ക്ക് മാത്രം അനുമതി നല്‍കുക.
*മീറ്റിംഗുകൾ സാധ്യമാകുന്നിടത്തോളം വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തണം.
*അനിവാര്യമല്ലാത്ത ഔദ്യോഗിക യാത്ര ഒഴിവാക്കുക.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
*ഓദ്യോഗിക ഇമെയിലുകള്‍ വഴി അവശ്യമായ കത്തിടപാടുകൾ നടത്തുക, മറ്റ് ഓഫീസുകളിലേക്ക് ഫയലുകളും രേഖകളും അയയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.
*പ്രായോഗികമാകുന്നിടത്തോളം ഓഫീസ് കെട്ടിടത്തിന്റെ പ്രവേശന സ്ഥലത്ത് തന്നെ ഡെക്ക് ഡെലിവറി, രസീത് എന്നിവ സുഗമമാക്കുക.
*സർക്കാർ കെട്ടിടങ്ങളിൽ സ്ഥിതിചെയ്യുന്ന ജിമ്മുകൾ / വിനോദ കേന്ദ്രങ്ങൾ / എന്നിവ അടയ്ക്കുക
*ജോലി സ്ഥലം ശുചിയായി സൂക്ഷിക്കു.
Recommended Video
*വാഷ്‌റൂമുകളിൽ ഹാൻഡ് സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ എല്ലായ്പ്പോഴും ഉറപ്പ് വരുത്തുക
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications