കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷന് തുടക്കമായി: ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്ക് വാക്സിൻ, പ്രതീക്ഷയോടെ രാജ്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വാക്സിനേഷന് തുടക്കമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയിന് തുടക്കം കുറിച്ചിട്ടുള്ളത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മോദി വാക്സിനേഷൻ ക്യാമ്പെയിന് തുടക്കം കുറിച്ച് സംസാരിച്ചത്. "പ്രതിസന്ധിക്കും നിരാശയുടെ അന്തരീക്ഷത്തിനും ഇടയിൽ, ഞങ്ങളെ രക്ഷിക്കാനായി ഒരാൾ തന്റെ ജീവൻ നിലനിർത്തുന്നതിലൂടെ പ്രത്യാശ പകരുകയായിരുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു. വാക്സിനേഷൻ ആരംഭിച്ചെങ്കിലും സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കുന്നത് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ നിലവിലുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്‌ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന്‌ ഡബ്ല്യു എച്ച്‌ ഒനൂറ്‌ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന്‌ ഡബ്ല്യു എച്ച്‌ ഒ

ഒന്നാം ഘട്ടത്തിൽ മൂന്ന് കോടി മുന്നണിപ്പോരാളികൾക്കാണ് ഇന്ത്യയിൽ വാക്സിൻ ലഭിക്കുക. രാജ്യത്തുടനീളം 3,006 സെഷൻ സൈറ്റുളാണ് വാക്സിനേഷന് വേണ്ടി ഒരുക്കിയിട്ടുള്ളത്. അവിടെ രജിസ്റ്റർ ചെയ്ത 100 പേർക്കാണ് ഇന്ത്യയുടെ രണ്ട് തദ്ദേശീയ വാക്സിനുകളായ കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡ് നൽകുക. ഓരോ ഗുണഭോക്താവിനും 28 ദിവസത്തെ ഇടവേളയിൽ ഒരേ വാക്സിന്റെ രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കേണ്ടതുണ്ട്. രണ്ടാംഘട്ടത്തിൽ 30 കോടി മുന്നണിപ്പോരാളികൾക്കും വാക്സിൻ ലഭിക്കും. ഇതിനുള്ള ചെലവ് സർക്കാർ വഹിക്കും.

corona-vaccine-1

2020 ജനുവരി മുതൽ ഇന്ത്യയിൽ ഒരു കോടിയിലധികം പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. 1.52 ലക്ഷത്തോളം പേർ വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ട് സംസ്ഥാനങ്ങളാണ് കേരളവും മഹാരാഷ്ട്രയും. ലോകത്ത് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ രണ്ടാമതായാണ് ഇന്ത്യയുടെ സ്ഥാനം.

വാക്സിനേഷന്റെ നടത്തിപ്പിനും മറ്റുമായി കേന്ദ്രം 480 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും ആധാർ, കോ-വിൻ പ്ലാറ്റ്ഫോം എന്നിവ വിപുലമായി ഉപയോഗിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേ പദ്ധതികളുമായി മുന്നോട്ടുപോയാൽ, ജൂലൈ അവസാനത്തോടെ 30 കോടി ആളുകൾക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകാമെന്നാണ് ആരോഗ്യമന്ത്രാലയം കണക്കുകൂട്ടുന്നത്.

3 കോടി മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കുമെന്ന് മോദി, വിലക്കുറവിലുമെത്തും3 കോടി മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കുമെന്ന് മോദി, വിലക്കുറവിലുമെത്തും

ലഡാക്ക്‌ മേഖലയില്‍ വാക്‌സിനേഷന്‍ വേഗത്തില്‍ ; ഇന്ന്‌ വാക്‌സിന്‍ സ്വീകരിക്കുക 4000 സൈനികര്‍ലഡാക്ക്‌ മേഖലയില്‍ വാക്‌സിനേഷന്‍ വേഗത്തില്‍ ; ഇന്ന്‌ വാക്‌സിന്‍ സ്വീകരിക്കുക 4000 സൈനികര്‍

രാജ്യത്തിന് ചരിത്ര നിമിഷം, കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രിരാജ്യത്തിന് ചരിത്ര നിമിഷം, കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

English summary
India started historical Coronavirus vaccination campaign today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X