കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിയെ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെത്തിക്കാന്‍ ശ്രമം... പുതിയ തെളിവുകള്‍ കൈമാറി!!

Google Oneindia Malayalam News

Recommended Video

cmsvideo
നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ | Oneindia Malayalam

ദില്ലി: വിവാദ വ്യവസായി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള നീക്കം ശക്തിപ്പെടുത്തി മോദി സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നീരവിനെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം ലണ്ടനില്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ത്യ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത്. നീരവിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നീരവിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ബ്രിട്ടീഷ് ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.

1

അതേസമയം നീരവിനെ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെത്തിക്കുക ദുഷ്‌കരമായ കാര്യമാണ്. ബ്രിട്ടനിലെ നടപടിക്രമങ്ങള്‍ ദൈര്‍ഘ്യമേറിയതാണ്. ഇന്ത്യയുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നീരവ് മോദിക്കെതിരെയുള്ള കുറ്റപത്രം, എഫ്‌ഐആര്‍, ജാമ്യമില്ലാ വാറന്റ് എന്നിവ ബ്രിട്ടീഷ് അധികൃതര്‍ക്ക് നേരത്തെ തന്നെ ഇന്ത്യ കൈമാറിയിരുന്നു. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസാണ് ഇക്കാര്യങ്ങള്‍ നല്‍കിയത്.

നീരവിനെ സാമ്പത്തിക തട്ടിപ്പുകേസില്‍ അഭയം തേടിയ വ്യക്തിയായി നീരവിനെ കാണണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പില്‍ 13000 കോടി അദ്ദേഹം തട്ടിയെടുത്തു എന്നാണ് കേസ്. അദ്ദേഹത്തിന്റെ അമ്മാവനായ മെഹുല്‍ ചോക്‌സിക്കെതിരെയും കേസുണ്ട്. അതേസമയം നീരവ് അറസ്റ്റിലായതോടെ പെട്ടെന്ന് തന്നെ അദ്ദേഹത്തിനെ ഇന്ത്യക്ക് കൈമാറാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.

നീരവിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ ആദ്യം സര്‍ക്കാര്‍ അന്വേഷിക്കേണ്ടി വരും. നീരവ് മോദി വില്‍പ്പന നടത്തിയ വജ്രങ്ങളുടെ വില വര്‍ധിക്കുകയും, എന്നാല്‍ നിലവാരം മോശമാവുകയും ചെയ്യുന്നതെങ്ങനെയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന് കണ്ടെത്തേണ്ടി വരും. കമ്പനിയുടെ മൂല്യം നിലനിര്‍ത്തുന്നതിന് വേണ്ടി നീരവ് ചെയ്ത തട്ടിപ്പാണ് ഇതെന്നാണ് സൂചന.

യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണമില്ല.... അമേത്തിയില്‍ റോഡ് ഷോ മാത്രം!!യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണമില്ല.... അമേത്തിയില്‍ റോഡ് ഷോ മാത്രം!!

English summary
india steps up efforts for nirav modis extradition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X