കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ.... 29 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു!!

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അമേരിക്ക തുറന്ന ആക്രമണം നടത്തുകയാണ്. വ്യാപാര തലത്തിലാണ് ഈ ആക്രണം. ജി8 ഉച്ചകോടയില്‍ ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്ന് വരെ ട്രംപ് പറഞ്ഞു കളഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് നികുതിയും ചുമത്തിയിരുന്നു. ഇതില്‍ ഇന്ത്യ കടുത്ത ദേഷ്യത്തിലായിരുന്നു. ഇതോടെ അമേരിക്കയുടെ 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

ട്രംപ് പ്രസിഡന്റായ ശേഷം ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ നിത്യേന മോശമായി വരുന്നതിനിടയ്ക്കാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര യുദ്ധം തുടങ്ങിയതായി സൂചനയുണ്ട്. നേരത്തെ ചൈനയുമായും ട്രംപ് ഇടഞ്ഞിരുന്നു. ഇതോടെ അവരും കടുത്ത നടപടികളിലേക്ക് കടന്നിട്ടുണ്ട്. അമേരിക്ക ആഗോളതലത്തില്‍ ഒറ്റപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പക്ഷേ എന്നാലും വിട്ടുകൊടുക്കില്ല എന്നാണ ട്രംപിന്‍റെ നയം.

അമേരിക്കയ്‌ക്കെതിരെ വ്യാപാരയുദ്ധം

അമേരിക്കയ്‌ക്കെതിരെ വ്യാപാരയുദ്ധം

ഇപ്പോഴത്തെ നീക്കം അവസാനിപ്പിക്കില്ലെന്ന അഭിപ്രായമാണ് ഇന്ത്യക്കുള്ളത്. ചൈനയുടെയും യൂറോപ്പ്യന്‍ യൂണിയന്റെയും പിന്തുണ ഇന്ത്യക്കുണ്ട്. യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കളെ അധിക്ഷേപിച്ച് സംസാരിച്ചതാണ് അവരുമായി ട്രംപ് ഉടക്കുന്നതിന് കാരണമായത്. യുഎസിനെതിരെ വ്യാപര യുദ്ധമാണ് ഇന്ത്യ നടത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍, ബദാം, വെള്ളക്കടല, പരിപ്പ് തുങ്ങിയവയ്ക്കാണ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും മേല്‍ അധികം നികുതി അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു.

ട്രംപിന്റെ വിദേശനയം

ട്രംപിന്റെ വിദേശനയം

അമേരിക്കയ്ക്ക് ഗുണമില്ലാത്ത ഒന്നും തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടാണ് ട്രംപിന്റേത്. സത്യത്തില്‍ അദ്ദേഹത്തിന്റെ ചില തെറ്റിദ്ധാരണകളാണ് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത്. അമേരിക്ക പ്രഥമം എന്ന ട്രംപിന്റെ നയം മറ്റ് രാജ്യങ്ങളുമായി ഉടക്കുന്നതിന് പ്രധാന കാരണമായി. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള ബൈക്കുകള്‍ വന്‍നികുതി ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണപ്പെടുത്തിയിരുന്നു. ചിക്പീസ്, ബംഗാള്‍ ഗ്രാം, മാസുര്‍ ദാല്‍ എന്നിവയുടെ നികുതി 70 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം അമേരിക്ക ഇതിലുള്ള എതിര്‍പ്പ് അറിയിക്കുമെന്നാണ് സൂചന.

വ്യാപാര സംഘടനയുടെ പിന്തുണ

വ്യാപാര സംഘടനയുടെ പിന്തുണ

ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ലോക വ്യാപാര സംഘടനയുടെ പിന്തുണയുണ്ട്. ചില സുപ്രധാന രാജ്യങ്ങളുമായി അമേരിക്കയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധത്തെ കുറിച്ച് ഇന്ത്യ സംസാരിച്ചിട്ടുണ്ട്. അവര്‍ക്കും ഇതേ നിലപാടാണുള്ളത്. ജര്‍മനിയും കാനഡയും അമേരിക്കയുമായി യാതൊരു വിധ വ്യാപാര ഇടപാടുകള്‍ വേണ്ട എന്ന അഭിപ്രായമാണ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ട്രംപ് പലവട്ടം അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രമുഖ രാജ്യങ്ങളെല്ലാം ട്രംപിനെ ഒറ്റപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഇരുമ്പ്-ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്.

ട്രംപ് ഇനി സുഹൃത്തല്ല....

ട്രംപ് ഇനി സുഹൃത്തല്ല....

ട്രംപുമായി ഇനി നല്ല ബന്ധത്തില്‍ പോകാന്‍ സാധിക്കില്ലെന്ന ഉറപ്പിലാണ് ഇന്ത്യ. അനാവശ്യമായി ഇന്ത്യയെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ച ട്രംപ് ഇനി സുഹൃത്തല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ ലോക വ്യാപാര സംഘടനയ്ക്ക് 30 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് കാണിച്ച് ഇന്ത്യ പട്ടിക സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് വഴി 241 മില്യണാണ് ഇന്ത്യ വിപണിക്ക് നഷ്ടമാവുക. ഇത് അമേരിക്കയില്‍ നിന്ന് ഈടാക്കാതെ മറ്റ് വഴികളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ട്രംപുമായി ഇനി സംസാരിക്കേണ്ടതില്ലെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്.

അമേരിക്ക ഒറ്റപ്പെടുന്നു

അമേരിക്ക ഒറ്റപ്പെടുന്നു

ആഗോളതലത്തില്‍ ട്രംപിനെതിരെ വന്‍ കൂടായ്മ ഉയര്‍ന്നുവന്നിട്ടുണ്ട്. അമേരിക്ക ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. നിലവില്‍ 800 സിസിയുടെ ബൈക്കിന് മാത്രമാണ് ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിക്കാത്തതുള്ളത്. നേരത്തെ വിഷയത്തില്‍ ലോക വ്യാപാര സംഘടനയുടെ മധ്യസ്ഥതയില്‍ ഇന്ത്യ ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. ഇതിലും അമേരിക്ക വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 42.21 ബില്യണിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി നടത്തിയിരുന്നു. എന്നാല്‍ ഇറക്കുമതി വഴി 22.3 മില്യണിന്റെ വരുമാനമാണ് ഇന്ത്യ ലഭിച്ചിരുന്നത്. എന്നിട്ടും ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം.

ഹൈക്കും പിവിആറും വരെ.... പാനമ പേപ്പര്‍ കത്തുന്നു.... ഇന്ത്യന്‍ കമ്പനികള്‍ക്ക് കള്ളപ്പണം!!ഹൈക്കും പിവിആറും വരെ.... പാനമ പേപ്പര്‍ കത്തുന്നു.... ഇന്ത്യന്‍ കമ്പനികള്‍ക്ക് കള്ളപ്പണം!!

എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? നിയമസഭയില്‍ തകര്‍ത്തുവാരി കെ മുരളീധരൻ.. വീഡിയോ എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? നിയമസഭയില്‍ തകര്‍ത്തുവാരി കെ മുരളീധരൻ.. വീഡിയോ

English summary
india mmpose duty on 29 products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X