• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് ഇന്ത്യ; പുല്‍വാമക്ക് കൃത്യം പന്ത്രണ്ടാം നാള്‍ തിരിച്ചടിച്ച് വ്യോമസേന, പകച്ച് പാകിസ്താന്‍

cmsvideo
  കൃത്യം പന്ത്രണ്ടാം നാള്‍ തിരിച്ചടിച്ച് വ്യോമസേന | #IndiaStrikesBack | Oneindia Malayalam

  ദില്ലി: പുല്‍വാമയില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്തു ഭീകരാക്രണത്തിന് പന്ത്രണ്ടാം നാള്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ വ്യോമസേന. ഫെബ്രുവരി 14 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. പരിശീലനം കഴിഞ്ഞു പോവുകയായിരുന്നു സിആര്‍പിഎഫ് ജവാന്‍മാരെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമത്തില്‍ 40 ലേറെ ജവാന്‍മാരായിരുന്നു വീരമൃത്യു വരിച്ചത്.

  പാകിസ്താന്‍ കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു ആക്രണത്തിന്‍റെ ഉത്തരാവദിത്വം ഏറ്റെടുത്തത്. ഇതിന് പിന്നാലെ പാകിസ്താനെതിരെ ശക്തമായി ആരോപണവുമായി ഇന്ത്യ രംഗത്ത് വന്നരിന്നു. തിരിച്ചടിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രിയും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ തിരിച്ചടിയുണ്ടാകുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

  ആദ്യം രംഗത്ത് എത്തിയത്

  ആദ്യം രംഗത്ത് എത്തിയത്

  ഇന്ത്യന്‍ വ്യോമാസേന അതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണവുമായി ആദ്യം രംഗത്ത് എത്തിയത് പാകിസ്താനായിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ പാക് വ്യോമസേന തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ച് ഇന്ത്യയിലേക്ക് പറന്നതായിട്ടായിരുന്നു പാക് സായുയസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തത്.

  നിയന്ത്രണ രേഖ ലംഘിച്ചു

  നിയന്ത്രണ രേഖ ലംഘിച്ചു

  മുസഫറാബാദ് പ്രദേശത്ത് ഇന്ത്യന്‍ വ്യേമസേന നിയന്ത്രണ രേഖ ലംഘിച്ചു. എന്നാല്‍ പാകിസ്താന്‍ തക്ക സമയത്ത് തന്നെ തിരിച്ചടിച്ചു. ഇതോടെയാണ് വിമാനങ്ങള്‍ മടങ്ങിയത്. തിരിച്ചു പോവുമ്പോള്‍ ബാലക്കോട്ടില്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും എന്നാല്‍ ആരും കൊലപ്പെട്ടിട്ടില്ലെന്നും ആസിഫ് ഗഫൂര്‍ ട്വീറ്റില്‍ അവകാശപ്പെട്ടിരുന്നു.

  ഭീകര ക്യാംപുകള്‍

  ഭീകര ക്യാംപുകള്‍

  ഇതിന് പിന്നാലെയാണ് വ്യേമാസേനയെ ഉദ്ധരിച്ച് വാര്‍ത്ത എഎന്‍ഐ വാര്‍ത്ത പുറത്തുവിടുന്നത്. അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

  എഎന്‍ഐ

  ട്വീറ്റ്

  മിറാഷ് യുദ്ധ വിമാനം

  മിറാഷ് യുദ്ധ വിമാനം

  12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍‌ പങ്കെടുത്തത്. ജയ്ഷെ മുഹമ്മദിന്‍റെ ക്യാംമ്പുകള്‍ക്ക് നേരായാണ് ആക്രമണം ഉണ്ടായത്. പലര്‍ച്ചെ മൂന്നരയോടെ നടന്ന ആക്രണത്തില്‍ 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന.

  300 ലേറെപേര്‍

  300 ലേറെപേര്‍

  ഇന്ത്യന്‍ വ്യോമാസേനയുടെ ആക്രണത്തില്‍ ആള്‍നാശമുണ്ടായില്ലെന്ന് പാകിസ്താന്‍ അവകാശപ്പെട്ടെങ്കിലും 300 ലേറെപേര്‍ കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. വ്യോമസേനയുടേയും കേന്ദ്രസര്‍ക്കാറിന്‍റെയും ഭാഗത്ത് നിന്നുള്ള ഔദ്യോഗസ്ഥിരീകരണം ഉടന്‍ പുറത്തുവരുമമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കേന്ദ്രസര്‍ക്കാറും സൈന്യവും

  കേന്ദ്രസര്‍ക്കാറും സൈന്യവും

  ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കേന്ദ്രസര്‍ക്കാറും സൈന്യവും നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പുല്‍വാമ ആക്രണത്തിന് പിന്നാലെ പാകിസ്താനോടു ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സര്‍വ്വസന്നാഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേന യുദ്ധപരിശീലനം നടത്തിയിരുന്നു.

  വ്യോമസേനയുടെ പരിശീലനം

  വ്യോമസേനയുടെ പരിശീലനം

  യതാര്‍ത്ഥ യുദ്ധസാഹചര്യം പുനരാവിഷ്കരിച്ചായിരുന്നു അതിര്‍ത്തിയില്‍ വ്യോമസേനയുടെ പരിശീലനം. അത്യുഗ്രന്‍ ആക്രമണ മിസൈലുകളായ ആകാശ്, അസ്ത്ര എന്നിവ ഉപയോഗിച്ചായിരുന്നു പരിശീലനം. ശത്രുമേഖലയില്‍ മിന്നലാക്രമണം നടത്തുന്നതിന് കമാന്‍ഡോ വിഭാഗമായ ഗരുഡ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയതായി പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

  137 യുദ്ധവിമാനം

  137 യുദ്ധവിമാനം

  137 യുദ്ധവിമാനങ്ങളാണ് പരിശീനലത്തില്‍ പങ്കെടുത്തത്. ശത്രുവിനെതിരെ പകല്‍ രാത്രി-വ്യത്യാസമില്ലാതെ ആക്രമണം നടത്തുന്നതിനുള്ള സേനയുടെ ശേഷിയാണ് പരിശീലനത്തില്‍ പ്രധാനമായും വിലയിരുത്തിയത്. സുഖോയ്30 എംകെഐ, മിറാഷ് 2000 മിഗ്, ജാഗ്വാര്‍ തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകള്‍ പരിശീലനത്തില്‍ അണിനിരന്നിരുന്നത്.

  തിരിച്ചടി ഭയന്ന് പാകിസ്താന്‍

  തിരിച്ചടി ഭയന്ന് പാകിസ്താന്‍

  ഇന്ത്യന്‍ തിരിച്ചടി ഭയന്ന പാക് അധികൃതര് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് പാകിസ്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

  ഏത് നിമിഷവും

  ഏത് നിമിഷവും

  പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ഏത് നിമിഷവും തിരിച്ചടിച്ചേക്കാമെന്നാണ് പാക് ചാര സംഘടനയായ ഐസ്ഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജമായിരിക്കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

  മുന്നറിയിപ്പ്

  മുന്നറിയിപ്പ്

  പാക്ക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്കും പാക് സൈന്യം മുന്നറയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണ രേഖയക്ക് സമീപമുള്ളവര്‍ സഞ്ചരിക്കാന‍് സുരക്ഷിതമായ പാത തിരഞ്ഞെടുക്കുക. കൂട്ടം കൂടി നില്‍ക്കരുത്. ബങ്കറുകള്‍ നിര്‍മിക്കുക. രാത്രി അനാവശ്യമായി വെളിച്ചം ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

  ആക്രമണം മൂന്നിടങ്ങളില്‍

  ട്വീറ്റ്

  പന്ത്രണ്ടാം നാള്‍

  പുല്‍വാമക്ക് പന്ത്രണ്ടാം നാള്‍ തിരിച്ചടിച്ച് ഇന്ത്യ

  English summary
  india strikes terror camp across loc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X