കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നത്. പാക് വെടിവയ്പ്പില്‍ അഞ്ചോളം ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ ആക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 11 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടു. 16 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ് എസ് ജി) ല്‍പ്പെട്ട സൈനികരുള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്.

Recommended Video

cmsvideo
പാകിസ്ഥാനെ വിളിച്ചു വരുത്തി വിരട്ടി വിട്ട് ഇന്ത്യ
india

മോഹന്‍ലാല്‍ ജ്വല്ലേഴ്‌സില്‍ വമ്പന്‍ റെയ്ഡ്: 814 കിലോ സ്വര്‍ണം പിടികൂടി, രേഖകളില്ലാതെ ഇടപാടുകളുംമോഹന്‍ലാല്‍ ജ്വല്ലേഴ്‌സില്‍ വമ്പന്‍ റെയ്ഡ്: 814 കിലോ സ്വര്‍ണം പിടികൂടി, രേഖകളില്ലാതെ ഇടപാടുകളും

അതേസമയം, പാകിസ്ഥാന്‍ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. തുടര്‍ന്ന് പാക് ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. പാകിസ്ഥാന്‍ ഉത്സവകാലം ആക്രമണത്തിനായി തിരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നും ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയെ പൂട്ടാന്‍ ഞങ്ങളും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ്; കശ്മീരില്‍ ഗുപ്കർ സഖ്യവുമായി സഹകരണംബിജെപിയെ പൂട്ടാന്‍ ഞങ്ങളും ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ്; കശ്മീരില്‍ ഗുപ്കർ സഖ്യവുമായി സഹകരണം

ജമ്മു കശ്മീര്‍ നിയന്ത്ര രേഖയോടെ ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപാവാര എന്നിവിടങ്ങളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തില്‍ 5 ഇന്ത്യന്‍ ഭടന്‍മാര്‍ വീരമൃത്യ വരിച്ചിരുന്നു. 3 ഗ്രാമീണരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്.

കോൺഗ്രസ് സഖ്യകക്ഷികൾക്ക് ബാധ്യത: ബിഹാർ തിരഞ്ഞെടുപ്പ് തന്ന പാഠം,തേജസ്വിയ്ക്ക് ഏറ്റത് കനത്ത തിരിച്ചടികോൺഗ്രസ് സഖ്യകക്ഷികൾക്ക് ബാധ്യത: ബിഹാർ തിരഞ്ഞെടുപ്പ് തന്ന പാഠം,തേജസ്വിയ്ക്ക് ഏറ്റത് കനത്ത തിരിച്ചടി

കേരന്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം കണ്ടെത്തി തകര്‍ത്തതായിരുന്നു സംഘര്‍ഷാവസ്ഥയുടെ തുടക്കം. ഇതിന് പിന്നാലെ പ്രകോപനമില്ലാതെ അതിര്‍ത്തിയുലടനീളം പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു പാക് സൈനത്തിന്റെ ആക്രമണം. ഗ്രാമീണ മേഖലകളിലേക്ക് തുടര്‍ച്ചയായി പീരങ്കി ഷെല്ലുകള്‍ പതിക്കാന്‍ തുടങ്ങി. ഇതോടെ ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ ഗ്രാമീണരെ സൈന്യം ഭൂഗര്‍ഭ ബങ്കറുകളിലേക്കു മാറ്റുകയായിരുന്നു. ബി എസ് എഫ് എസ്‌ ഐ രാകേഷ് ദോഭല്‍ ഉള്‍പ്പടേയുള്ള 5 ഇന്ത്യന്‍ പട്ടാളക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നിതീഷിന് മേല്‍ പിടിവീഴുന്നു, 20 ബിജെപി നേതാക്കള്‍ മന്ത്രിസഭയിലെത്തും, ജെഡിയുവിന് 12 പേര്‍!!നിതീഷിന് മേല്‍ പിടിവീഴുന്നു, 20 ബിജെപി നേതാക്കള്‍ മന്ത്രിസഭയിലെത്തും, ജെഡിയുവിന് 12 പേര്‍!!

English summary
India strongly condemns Pak attack; The officials of the High Commission were summoned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X