കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിക്‌സ്:ഇന്ത്യയെ ഞെട്ടിച്ചത് പാക് ഭീകരവാദത്തോടുള്ള റഷ്യയുടെ മൗനം,റഷ്യയും പാകിസ്താനെ പിന്തുണയ്ക്കും

പാക്് ഭീകരവാദത്തോടുള്ള റഷ്യയുടെ മൗനം ഇന്ത്യയെ ഞെട്ടിച്ചു. ഗോവ പ്രഖ്യാപനത്തില്‍ പാക് ഭീകവാദ സംഘടനകളെ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം ചൈന തടഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം

  • By Sandra
Google Oneindia Malayalam News

പനജി: പാക് ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ എന്നീ ഭീകര സംഘടനകളെ ഗോവ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിന് വിലങ്ങിട്ട ചൈനയ്ക്ക് പിന്നാലെ റഷ്യയുടെ നീക്കം ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യ പാകിസ്താനെതിരെ ഉന്നയിച്ച ഭീകരവാദപ്രശ്‌നങ്ങളെ പിന്തുണയ്ക്കാന്‍ റഷ്യ തയ്യാറാവാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.


ഇന്ത്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പാക് ഭീകരസംഘടനകളെക്കുറിച്ച് പരാമര്‍ശിച്ച ഇന്ത്യ ഗോവ പ്രഖ്യാപനത്തില്‍ ഈ സംഘടനകളെ ഉള്‍പ്പെടുത്താനുള്ള ശ്രമം മാത്രമാണ് നടത്തിയിരുന്നത്.

ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടത്തുന്ന പാക് ഭീകര സംഘടനകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ ഉന്നയിക്കാനൊരുങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ചൈന വിലങ്ങിടുകയായിരുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം

അതിര്‍ത്തി കടന്നുള്ള ഭീകരവാദം

ഭീകരസംഘടനകള്‍ക്ക് അഭയം നല്‍കുന്ന പാക് നിലപാടുകളും ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരാക്രമണങ്ങളും ചൂണ്ടിക്കാണിച്ച ഇന്ത്യ പാക് നീക്കങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണം, ഉറി ഭീകരാക്രമണം എന്നിവ പാകിസ്താന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.

റഷ്യ ഇന്ത്യയെ പിന്തുണയ്ക്കില്ല

റഷ്യ ഇന്ത്യയെ പിന്തുണയ്ക്കില്ല

ഇന്ത്യയെ റഷ്യ പിന്തുണയ്ക്കില്ല എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യയില്‍ പാകിസ്താന്റെ അറിവോടെ നടന്ന രണ്ട് ഭീകരാക്രമണങ്ങളെക്കുറിച്ചും ഗോവ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ നിന്നുതന്നെ റഷ്യ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാണ്.

അന്താരാഷ്ട്ര ഭീകര സംഘടനകള്‍

അന്താരാഷ്ട്ര ഭീകര സംഘടനകള്‍

അല്‍ നുസ്ര, ഐസിസ് തുടങ്ങി അന്താരാഷ്ട്ര ഭീകരസംഘടനകളെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണങ്ങളെ വിസ്മരിച്ച ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കൊപ്പവും റഷ്യ ഉണ്ടായിരുന്നു. സിറിയയില്‍ അല്‍ അസദിനെതിരെ പോരാട്ടം നയിക്കുന്ന ഭീകരസംഘടനയാണ് അല്‍ നുസ്ര.

സുരക്ഷാ പ്രശ്‌നങ്ങള്‍

സുരക്ഷാ പ്രശ്‌നങ്ങള്‍

ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മാത്രം ഉന്നയിച്ച റഷ്യ സാമ്പത്തിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും ബ്രിക്‌സ് ഉച്ചകോടിയെ ഉപയോഗിച്ചു.

പുടിന്റെ വാക്കുപറച്ചില്‍

പുടിന്റെ വാക്കുപറച്ചില്‍

ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ബ്രിക്‌സ് ഉച്ചകോടിയില്‍ നിലപാടുകളൊന്നും സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് സവ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ അപ്രതീക്ഷിത നീക്കം.

 പാകിസ്താന്‍ ഭീഷണിയാവുന്നത് ഇന്ത്യയ്ക്ക് മാത്രം

പാകിസ്താന്‍ ഭീഷണിയാവുന്നത് ഇന്ത്യയ്ക്ക് മാത്രം

പാകിസ്താന്‍ കേന്ദ്രമാക്കിയുള്ള ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഭീഷണിയാവുന്നത് ഇന്ത്യയ്ക്ക് മാത്രമാണെന്നും അതിനാല്‍ പാകിസ്താനെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും വിദേശകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ പറയുന്നു.

English summary
India stuns Russian silence on Pak terror at BRICS. China blocks India's efforts to mention Pak terror outfits in Goa declaration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X