കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ വിജയം | Oneindia Malayalam

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ കെ-4 ബാലിസ്റ്റിക് വിജയകരമായി പരീക്ഷിച്ചു 3500 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് വിക്ഷേപിച്ചത്. പരീക്ഷണത്തിനായി വെള്ളത്തിനടിയില്‍ പ്രത്യേക പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരുന്നു. നാവിക സേനയുടെ അരിഹന്ത് മുങ്ങിക്കപ്പലില്‍ വെച്ചായിരുന്നു വിക്ഷേപണം. ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള നാവിക സേനയുടെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത്.

missile-1


വിക്ഷേപണത്തിന്റെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ജനുവരി 19 മുതല്‍ 21 വരെ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുള്ള 3400 കിലോമീറ്റര്‍ വ്യോമ മേഖലയിലൂടെ പറക്കല്‍ ഒഴിവാക്കണമെന്ന് എയര്‍മാന്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും സമാനമായ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അന്ന് പരീക്ഷണങ്ങളൊന്നും നടന്നില്ല. കെ -4 പരീക്ഷണ വിക്ഷേപണം 2019 ഒക്ടോബറിലും ആസൂത്രണം ചെയ്തു. എന്നാല്‍ അന്നും മാറ്റി വെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്തര്‍വാഹിനിയായ പോണ്ടൂണില്‍ നിന്നുള്ള കെ -4 എസ്എല്‍ബിഎം വിക്ഷേപണ ശ്രമവും ബാറ്ററി തകരാറിന്റെ ഫലമായി 2017 ഡിസംബറില്‍ പരാജയപ്പെട്ടിരുന്നു. 3,500 കിലോമീറ്റര്‍ പരമാവധി ദൂരവും 2,000 കിലോഗ്രാം ന്യൂക്ലിയര്‍ ഘടനാ ശേഷിയുമുള്ള മിസൈല്‍ 2010ലാണ് ഇന്ത്യ വികസിപ്പിക്കാന്‍ തുടങ്ങിയത്. ഐഎന്‍എസ് അരിഹന്ത്, 2016 ഏപ്രിലിലാണ് കെ -4 അവസാനമായി വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ ആദ്യമായി ആഭ്യന്തരമായി വികസിപ്പിച്ച ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയാണ് അരിഹന്ത്.

English summary
India today successfully launched K-4 K-4 ballistic missile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X