കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാമോസ് മേക്ക് ഇന്‍ ഇന്ത്യ; പുനരുപയോഗ വാഹന വിക്ഷേപണം വിജയം, ഇത് ചരിത്രം!

  • By Desk
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തു എന്ന് പറയാവുന്ന പുനരുപയോഗ ബഹിരാകാശ വാഹനം വിജയകരമായി പറന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും രാവിലെ 7 മണിയോടെയാണ് റീയൂസബ്ള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ ആര്‍ എല്‍ വി വിക്ഷേപിച്ചത്. പരീക്ഷണം പൂര്‍ണ വിജയമായിരുന്നു എന്ന് ഐ എസ് ആര്‍ ഒ ഡയറക്ടര്‍ ദേവി പ്രസാദ് കാര്‍നിക് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനോട് പറഞ്ഞു.

ബഹിരാകാശ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ കുതിച്ചുചാട്ടമാണ് ആര്‍ എല്‍ വി യുടെ പരീക്ഷണ വിക്ഷേപണം വിജയമായതോടെ സാധ്യമാകുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേഷ് സെന്ററില്‍ നിന്നും 7 മണിയോടെയാണ് ആര്‍ എല്‍ വിയുടെ ചെറിയ മാതൃക കുതിച്ചുയര്‍ന്നത്. രാത്രി 11 മണിക്കാണ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 7.20 ഓടെ വിക്ഷേപണം വിജയകരമെന്ന് ഐ എസ് ആര്‍ ഒയുടെ സ്ഥിരീകരണം വന്നു.

isro-

അതിസങ്കീര്‍ണമായ വിക്ഷേപണമായിരുന്നു എന്നതിനാല്‍ വിജയസാധ്യതയെക്കുറിച്ച് വലിയ ആശങ്കകള്‍ ഉണ്ടായിരുന്നില്ല. ആര്‍ എല്‍ വിയുടെ അന്തിമപരീക്ഷണങ്ങളിലും വിദഗ്ധര്‍ തൃപ്തരായിരുന്നു. 600 ലധികം വിദഗ്ധരുടെ 12 വര്‍ഷത്തെ കഠിനാധ്വാനമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. 95 കോടി രൂപയാണ് ചെലവ്. ആറര മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ളതാണ് ഇപ്പോള്‍ പരീക്ഷണത്തിന് ഉപയോഗിച്ച വാഹനം. 2030ഓടെ പദ്ധതി പൂര്‍ത്തിയാകും. യഥാര്‍ഥ വാഹനത്തിന് ഇതിനെക്കാള്‍ അഞ്ചിരട്ടി ഭാരം കൂടുതലുണ്ടാകും.

70 കിലോമീറ്റര്‍ മുകളിലേക്ക് പറന്ന ശേഷം പരീക്ഷണ വാഹനം ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പിക റണ്‍വേയിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ യഥാര്‍ഥ വാഹനത്തിന് 100 കിലോമീറ്റര്‍ വരെ മുകളിലേക്ക് പോകും. ശബ്ദത്തെക്കാള്‍ 25 ഇരട്ടി വേഗത്തിലായിരിക്കും വാഹനം തിരിച്ചെത്തുക. മലയാളിയായ ശ്യാം മോഹനാണ് ആര്‍ എല്‍ വി എന്ന സ്വപ്‌ന പദ്ധതിയുടെ ശില്‍പി.

English summary
India on Monday successfully launched its maiden winged reusable launch vehicle (RLV) as a technology demonstrator, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X