അഗ്നി നാല് വിജയകരമായി പരീക്ഷിച്ചു

മിസൈല്‍ വിക്ഷേപണം പൂര്‍ണ വിജയാമായിരുന്നെന്ന് ഐടിആര്‍ ഡയറക്ടര്‍ എംവികെവി പ്രസാദ് പറഞ്ഞു. 4000കിലോമീറ്റര്‍ ദൂരം താണ്ടാന്‍ മിസൈലിന് കഴിഞ്ഞു.രാവിലെ 10.52 ഓടെയായിരുന്നു മിസൈലിന്റെ വിക്ഷേപണം
ഹൈസ്പീഡ് മിസൈലിനെ ഡിജിറ്റല്‍ കണ്‍ട്രോള്‍ സംവിധാനം വഴി നിയന്ത്രിയ്ക്കാന്‍ കഴിയും.ആധുനിക പ്രതിരോധ വാഹനങ്ങളിലൊന്നാണ് അഗ്നി നാല് മിസൈല്‍. മക്രോനനാവിഗേഷന്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ അഗ്നി നാല് മിസൈലില്‍ ഉണ്ട്.
ഭാരം കുറഞ്ഞ മിസൈലാണ് അഗ്നി നാല്. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തില്‍ ഏറ്റവും അധികം ദൂരപരിധിയുള്ള രണ്ടാമത്തെ മിസൈലാണ് അഗ്നി നാല്. നിര്‍മ്മിച്ച ശേഷം നടത്തുന്ന മൂന്നാമത്തെ പരീക്ഷണമാണിത്.












Click it and Unblock the Notifications