കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നി നാല് വിജയകരമായി പരീക്ഷിച്ചു

  • By Meera Balan
Google Oneindia Malayalam News

Agni Missile
ബാലസോര്‍(ഒഡീഷ): അഗ്നി നാല് മിസൈലിന്റെ വിക്ഷേപണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷ തീരത്ത് നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ആണവ പോര്‍മുന വഹിയ്ക്കാന്‍ ശേഷിയുള്ള മിസൈലാണിത്. 4000കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.

മിസൈല്‍ വിക്ഷേപണം പൂര്‍ണ വിജയാമായിരുന്നെന്ന് ഐടിആര്‍ ഡയറക്ടര്‍ എംവികെവി പ്രസാദ് പറഞ്ഞു. 4000കിലോമീറ്റര്‍ ദൂരം താണ്ടാന്‍ മിസൈലിന് കഴിഞ്ഞു.രാവിലെ 10.52 ഓടെയായിരുന്നു മിസൈലിന്റെ വിക്ഷേപണം

ഹൈസ്പീഡ് മിസൈലിനെ ഡിജിറ്റല്‍ കണ്‍ട്രോള്‍ സംവിധാനം വഴി നിയന്ത്രിയ്ക്കാന്‍ കഴിയും.ആധുനിക പ്രതിരോധ വാഹനങ്ങളിലൊന്നാണ് അഗ്നി നാല് മിസൈല്‍. മക്രോനനാവിഗേഷന്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ അഗ്നി നാല് മിസൈലില്‍ ഉണ്ട്.

ഭാരം കുറഞ്ഞ മിസൈലാണ് അഗ്നി നാല്. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തില്‍ ഏറ്റവും അധികം ദൂരപരിധിയുള്ള രണ്ടാമത്തെ മിസൈലാണ് അഗ്നി നാല്. നിര്‍മ്മിച്ച ശേഷം നടത്തുന്ന മൂന്നാമത്തെ പരീക്ഷണമാണിത്.

English summary
India successfully test fires Agni-IV missile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X