കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ പോർമുനയുള്ള അഗ്നി-2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു... പാകിസ്താന്‍ ഭയക്കണം

Google Oneindia Malayalam News

ദില്ലി: ബാലിസ്റ്റിക് മിസൈല്‍ ആയ അഗ്നി 2 ഇന്ത്യ വിജയകരമായ പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുള്‍കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. മെയ്3 ന് രാവിലെ 10.22 ഓടെയായിരുന്നു മിസൈല്‍ പരീക്ഷണം.

മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ആണ് അഗ്നി-2. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് അഗ്നി 2 മിസൈല്‍. രണ്ട് ഘട്ടങ്ങളായി പ്രവര്‍ത്തിക്കുന്നതാണ് മിസൈല്‍.

agni

17 ടണ്‍ ഭാരമുണ്ട് മിസൈലിന്. ആയിരം കിലോഗ്രാം പേലോഡുമായി രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയും അഗ്നി-2 മിസൈലിന്. ഇന്ത്യന്‍ സൈന്യത്തിന് വന്‍ മുതല്‍ക്കൂട്ടായിരിക്കും ഇത്.

നേരത്തെ ഇന്ത്യ മിസൈല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ചൈനയും പാകിസ്താനും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധം വീണ്ടും വഷളായിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.

English summary
India successfully test fires Agni-ll Ballistic Missile from APJ Abdul Kalam Island off Odisha Coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X