കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയും പാകിസ്താനും കരുതിയിരുന്നോളൂ...അഗ്നി 5 പോരിന് തയ്യാര്‍..ഒരു കൈ നോക്കാം..

രാജ്യത്തിന് അഭിമാനമായി അഗ്നി 5. അവസാന പരീക്ഷണ വിക്ഷേപണം വിജയം. ഇന്ത്യന്‍ സേനയിലേക്ക് ഉടന്‍ തന്നെ.

Google Oneindia Malayalam News

ദില്ലി : ഇന്ത്യന്‍ പ്രതിരോധ രംഗത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ അഗ്നി 5 ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു.ഒഡീഷയുടെ തീരത്തെ വീലര്‍ ഐലന്‍ഡില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

അഗ്നിയുെട അവസാന പരീക്ഷണ വിക്ഷേപണമാണ് ഇന്ന് നടന്നത്. രാവിലെ 11.18നായിരുന്നു വിക്ഷേപണം. ഈ ശ്രേണിയിലെ മറ്റു നാലു പരീക്ഷണങ്ങളും വിജയകരമായിരുന്നു. യുദ്ധമുഖത്താണ് അഗ്നി രാജ്യത്തിന് ഏറ്റവും പ്രയോജനം നല്‍കുക. പ്രതിരോധ രംഗത്ത് ചൈനയ്ക്കും പാകിസ്താനും മേല്‍ മേധാവിത്വം നേടിയെടുക്കാന്‍ അഗ്നി 5 രാജ്യത്തെ സഹായിക്കും.

ഇന്ത്യയുടെ പ്രതിരോധരംഗത്തിന് അഗ്നി 5 കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. അഗ്നിക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ലക്ഷ്യം പിഴയ്ക്കില്ല

അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയില്‍ നിന്നു വരെ ആക്രമണം നടത്താന്‍ പര്യാപത്മാണ് അഗ്നി 5 മിസൈല്‍. ചൈനയുടെ വടക്കന്‍ മേഖലകളിലും പാകിസ്താനിലും വരെ സഞ്ചരിക്കാന്‍ അഗ്നി 5ന് കഴിയും. ലക്ഷ്യം തെറ്റില്ലെന്ന് ശാസ്ത്രഞ്ജര്‍ ഉറപ്പ് തരുന്നു.

അത്യാധുനികം ഈ അഗ്നി

17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവും ഉണ്ട് അഗ്നി 5ന്. ഒരു ടണ്ണിലധികമുള്ള ആണവായുധവും വഹിക്കാന്‍ സാധിക്കും .ത്രിതല സോളിഡ് പ്രൊപ്പല്ലന്റ് മിസൈല്‍ ആണ് അഗ്നി. അഗ്നി മിസൈല്‍ ശ്രേണിയിലെ ഏറ്റവും മികച്ചതുമാണ് ഇത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണ് അഗ്നി 5നെ വ്യത്യസ്തമാക്കുന്നത്.

വിജയവഴികളിലൂടെ

ദിശയറിയുന്നതിനുള്ള സാങ്കേതികവിദ്യയും എഞ്ചിനുമെല്ലാം അത്യാധുകമാണ് അഗ്നി 5ല്‍. അഗ്നിയുടെ ആദ്യപരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

സൈന്യത്തിന് മുതല്‍ക്കൂട്ട്

700 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള അഗ്നി 1, 2,000 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള അഗ്നി 2, 2,500 മുതല്‍ 3,500 കിലോമീറ്ററുകളിലേറെ പ്രഹരശേഷിയുള്ള അഗ്നി 3, അഗ്നി 4 എന്നിവയാണ് മുന്‍പ് വിജയകരമായി പരീക്ഷണം നടത്തിയവ.

English summary
The launch of Agni V was a success. Agni V is a missile which can take out targets about 5000 km away. Agni V have most advanced technologies incorporated with in it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X