അതിര്‍ത്തിയിൽ ചൈനയുടെ മുട്ടുവിറയ്ക്കും..! 800 കി.മി ദൂരെയുള്ള ശത്രുവിനെ തരിപ്പണമാക്കാൻ ശൗര്യ മിസൈൽ
ബല്‍സോര്‍: അതിര്‍ത്തിയില്‍ ചൈനയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ ഇന്ത്യ ശൗര്യ മിസൈലിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ആണവശേഷിയുള്ള ശൗര്യ മിസൈല്‍ ഒഡീഷയുടെ തീരത്ത് വച്ചാണ് പരീക്ഷണം നടത്തിയത്. 800 കിലോ മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യ സ്ഥാനത്ത് ശരവേഗത്തില്‍ മിസൈല്‍ കുതിച്ചുപായും. ശൗര്യയുടെ നൂതനപതിപ്പ് വിജയകരമായീ പരീക്ഷിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ എഎന്‍ഐയോട് വ്യക്തമാക്കി.

വളരെ ഭാര്യം കുറഞ്ഞതും നിലവിലുള്ള മിസൈലുമായി താരതമ്യം ചെയ്യുമ്പോള്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മിസൈല്‍ തൊടുത്ത് ലക്ഷ്യത്തിലേക്ക് അടുക്കും തോറും അത് ഹൈപ്പര്‍സോണിക് വേഗത കൈവരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ മിസൈല്‍ പരീക്ഷണം.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് കൗണ്‍സില്‍ പൂര്‍ണമായും സ്വയം പര്യാപ്തതയില്‍ നിര്‍മ്മിച്ച മിസൈലാണ് ശൗര്യയുടെ പുതിയ പതിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതേസമയം, അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങളെ നേരിടാന്‍ സര്‍വ്വ സജ്ജമായി ഇന്ത്യ മിസൈലുകള്‍ അടക്കം നേരത്തെ വിന്യസിച്ചിരുന്നു.
ചൈനയുടെ ഏത് നിക്കങ്ങളേയും തടയാനുള്ള മിസൈല്‍ വ്യൂഹങ്ങളാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉഗ്ര പ്രഹരശേഷിയുള്ള ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ ക്രൂസ് മിസൈലുകളാണ് സൈന്യം അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് 40 കിമി അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. 500 കിമി പരിധി ശേഷിയുള്ളവയാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍. നിര്‍ഭയ ക്രൂയിസ് മിസൈലുകള്‍ 800 കിമി പരിധി ശേഷിയുള്ളവയാണ്. ഇവയ്‌ക്കൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പര്‍സോണിക് ആകാശ് മിസൈലുകളുമാണ് വിന്യസിച്ചിരിക്കുന്നത്.












Click it and Unblock the Notifications