കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുക്കളെ ആകാശത്ത് വെച്ച് ഇല്ലാതാക്കും: രുദ്രം മിസൈലിന്റെ പരീക്ഷണം വിജയകരം!!

Google Oneindia Malayalam News

ദില്ലി: പ്രതിരോധ രംഗത്ത് കരുത്താർജ്ജിച്ച് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷൻ മിസൈൽ രുദ്രം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ബാലസോറിലെ ഐടിആറിൽ നിന്നാണ് രുദ്രത്തിന്റെ പരീക്ഷണം പൂർത്തിയാക്കിയത്. ഇന്ത്യൻ പ്രതിരോധ രംഗത്ത് പ്രവർത്തിച്ചുവരുന്ന ഗവേഷണ സ്ഥാപനം ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷനാണ് മിസൈൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ശത്രുക്കളെ ആകാശത്ത് വെച്ച് ഇല്ലാതാക്കാമെന്നതാണ് മിസൈലിന്റെ പ്രധാന സവിശേഷത. അതേ സമയം എത്ര ഉയരത്തിൽ നിന്നും ഉപയോഗിക്കാനും സാധിക്കും. ശത്രുക്കളുടെ ആശയവിനിമയ സംവിധാനങ്ങൾ ഉടനടി ഇല്ലാതാക്കാനും ഈ മിസൈലിന് ശേഷിയുണ്ട്.

കേന്ദ്രസര്‍വീസില്‍ 42 ഒഴിവുകളിലേക്ക് യുപിഎസ്സി വിജ്ഞാപനം; ഒക്ടോബര്‍ 15വരെ അപേക്ഷിക്കാംകേന്ദ്രസര്‍വീസില്‍ 42 ഒഴിവുകളിലേക്ക് യുപിഎസ്സി വിജ്ഞാപനം; ഒക്ടോബര്‍ 15വരെ അപേക്ഷിക്കാം

ഇതിനെല്ലാം പുറമേ മിറാഷ് 2000, ജാഗ്വർ, എച്ച്എഎൽ തേജസ് മാർക്ക് 2, സുഖോയ് 30 എംകെഐ എന്നീ വിമാനങ്ങളിൽ സംയോജിപ്പിക്കാൻ കഴിയുന്നതുമാണ് രുദ്രം മിസൈൽ. മിസൈൽ വിജയകരമായി പരീക്ഷിച്ച വിവരം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് അറിയിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ മിസൈൽ നിർമാണത്തിനായി പ്രവർത്തിച്ച ഡിആർഡിഒയെ അഭിനന്ദിച്ചുകൊണ്ട് കൂടിയാണ് പ്രതിരോധ മന്ത്രി ട്വീറ്റിൽ രംഗത്തെത്തിയത്.

drdo1-16022

പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ് രുദ്രം. ശത്രു സൈന്യത്തിന്റെ റഡാറുകൾക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും മിസൈൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. അതിർത്തി പ്രശ്നം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശത്രുക്കളെ അടിച്ചമർത്താനുള്ള ഇന്ത്യയുടെ പ്രധാന ആയുധം കൂടിയാണിത്.

Recommended Video

cmsvideo
India conducts successful flight test of SMART | Oneindia Malayalam

English summary
India successfully tests 'Rudram' Anti-Radiation missile, designed to against enemy's radars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X