കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ആക്രമണത്തിന് ഇന്ത്യയുടെ പകരം ചോദിക്കല്‍, ബാലക്കോട്ട് ആക്രമണത്തില്‍ സല്യൂട്ടടിച്ച് ബോളിവുഡ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആഘോഷത്തിമിർപ്പിൽ ബോളിവുഡ് | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കൃത്യം പന്ത്രണ്ടാം നാള്‍ പാകിസ്താന്‍ ഭീകരവാദത്തിന് മറുപടി കൊടുത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദന പ്രവാഹവുമായി ബോളിവുഡ് താരങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പാകിസ്താനിലെ പ്രധാന ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ചത്. ഇന്ത്യ അതിര്‍ത്തി ലംഘിച്ചെന്നും വ്യോമസേനയക്ക് നേരെ പാക് തിരിച്ചടിച്ചപ്പോള്‍ തിരികെ പറന്നെന്നും പാക് സായുധസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ബാലക്കോട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചെന്നും എന്നാല്‍ ആരും കൊല്ലപ്പെട്ടില്ലെന്നുമായിരുന്ന പാക് വാദം.

<br> പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം
പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം

എന്നാല്‍ വ്യോമസേന നിരവധി ഭീകരക്യാംപുകള്‍ തകര്‍ത്തെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത് ജെയ്ഷ് ഇ മുഹമ്മദ് ക്യാംപിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാര്‍ത്ത പുറത്ത് വന്നതോടെ ഇന്ത്യയൊട്ടാകെ വ്യോമസേനയെ അഭിനന്ദിക്കുകയാണ്. പുല്‍വാമയക്കുള്ള മറുപടിയെന്നാണ് സൈബര്‍ലോകം വാഴ്ത്തുന്നത്. നിരവധി ബോളിവുഡ് താരങ്ങളാണ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ചില പ്രതികരണങ്ങളിലൂടെ:

അജയ് ദേവ്ഗണും പരീഷ് റാവത്തും

അജയ് ദേവ്ഗണും പരീഷ് റാവത്തും

മെസ് വിത്ത് ദ ബെസ്റ്റ് ഡൈ ലൈക്ക് ദ റെസ്റ്റ് എന്ന പ്രസിദ്ധമായ ഉദ്ധരണി പങ്കുവച്ചാണ് അജയ് ദേവ്ഗണ്‍ വ്യോമസേനയെ അഭിനന്ദിച്ചത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദനമറിയിച്ചിരുന്നു. ശക്തരായ മനുഷ്യനെ ആക്രമണത്തിലൂടെ മാത്രമേ കൊലപ്പെടുത്താന്‍ സാധിക്കൂ എന്നാല്‍ അശക്തന്‍ സാധാരണ മരണം മാത്രമാണ് വിധിച്ചതെന്നും ഇവര്‍ക്ക് ശക്തനെ വെല്ലുവിളിക്കാന്‍ ഭയമാണെന്നും ഉള്ള രീതിയിലായിരുന്നു ദേവ്ഗണിന്റെ ട്വീറ്റ്. അതിമനോഹരമായ പ്രഭാതമാണ് ഇന്നത്തേതെന്നായിരുന്നു പരേഷ് റാവത്തിന്റെ ട്വീറ്റ്, നരേന്ദ്രമോദിക്കും ധീരന്മാരായ സൈന്യത്തിനും അഭിനന്ദിച്ചാണ് ട്വീറ്റ്.

 അഭിനന്ദിച്ച് മല്ലികാ ഷെഖാവത്തും അഭിഷേക് ബച്ചനും

അഭിനന്ദിച്ച് മല്ലികാ ഷെഖാവത്തും അഭിഷേക് ബച്ചനും

ബാലക്കോട്ട് ആക്രമണത്തിലൂടെ ഇന്ത്യ പാകിന് നല്‍കിയ മറുപടിയെ അഭിനന്ദിച്ചാണ് ബോളഇവുഡ് താരങ്ങളായ അഭിഷേക് ബച്ചനും മല്ലികാ ഷെഖാവത്തും ട്വീറ്റ് ചെയ്തത്. ഭാരത് മാതാ കീ ജയ് എന്ന് മല്ലികയും സൈനികരെ പ്രണമിക്കുന്നതായി അഭിഷേകും ട്വീറ്റ് ചെയ്തു.

പുതിയ രീതി പുതിയ നീതി...

പുതിയ രീതി പുതിയ നീതി...

കൈലാഷ് ഖേറും വിവേക് ഒബ്‌റോയിയും എഎന്‍ഐയെ ഉദ്ധരിച്ചാണ് ട്വീറ്റ് ചെയ്തത്. സംഗീത സംവിധായകാനായ കൈലാഷ് ഖേര്‍ പുതിയ ദിശാ പുതിയ ദശാ, പുതിയ രീതി, പുതിയ നീതി, പുതിയ ഭാരതത്തിന് നൂറു നൂറു പ്രണാമം എന്നായിരുന്നു ഖേറിന്റെ ട്വീറ്റ്. ഇന്ത്യ തിരിച്ചടിക്കുന്നു എന്ന ഹാഷ്ടാഗിലാണ് വിവേക് ഒബ്‌റോയി പ്രതികരിച്ചത്.

 മറുകരണം കാണിക്കുന്നത് ഞങ്ങളുടെ രീതി അല്ല..

മറുകരണം കാണിക്കുന്നത് ഞങ്ങളുടെ രീതി അല്ല..


നിങ്ങള്‍ ഞങ്ങളുടെ മുഖത്തടിച്ചാല്‍ എല്ലാ കാലവും മറുകരണം കാണിച്ച് തരില്ലെന്നും പകരം നിങ്ങളുടെ കോളറില്‍ പിടിച്ച് തിരിച്ചടിക്കുമെന്നും പാഠം പഠിക്കും വരെ തിരിച്ചടിക്കുമെന്നും ചേതന്‍ ഭഗത് ട്വീറ്റ് ചെയതു.

ഹൗസ് ഇസ് ദ ജെയ്ഷ് ?

ഹൗസ് ഇസ് ദ ജെയ്ഷ് ?

ഉറി സിനിമയിലെ പ്ര്ശസ്തമായ ഡയലോഗ് ഉദ്ധരിച്ചാണ് ഫാഷന്‍ ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കാര്‍ ഇന്ത്യയെ അഭിനന്ദിച്ചത്. ഹൗ ഈസ് ദ ജോഷ് എന്നതിന് പകരമായി ഹൗ ഇസ് ദ ജെയ്ഷ് എന്നായിരുന്നു ചോദ്യം മരിച്ചു എന്ന മറുപടിയും.

English summary
India surgical strike on Pakistan on aftermath of Pulwama, Bollywood celebrities applause Indain Air force for destructing the massive terror out fit in the line of control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X