കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്കെതിരെ കടുത്ത നടപടികളുമായി ഇന്ത്യ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യുകയും നഗ്നയാക്കി പരിശോധിക്കുകയും ചെയ്ത സംഭവത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്ക്. അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ മുഴവന്‍ ഇന്ത്യ പിന്‍വലിച്ചു.

ദില്ലിയിലെ അമേരിക്കന്‍ എമ്പസിക്ക് മുന്നിലെ സുരക്ഷ സംവിധാനങ്ങള്‍ നീക്കി. ബാരിക്കേഡുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ദില്ലി പോലീസ് നീക്കം ചെയ്തത്. ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകളില്‍ ജോയി ചെയ്യുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മിക്കവയും പിന്‍വലിച്ചു. വിമാനത്താവള പാസുകളും മറ്റും തിരിച്ചേല്‍പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യം ഇറക്കുമതി ചെയ്യാന്‍ അമേരിക്കന്‍ എംബസിക്കുള്ള അനുമതിയും റദ്ദാക്കി.

Barricade US Embassy

അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആയ ദേവയാനി ഖോബ്രഗഡയെയാണ് അമേരിക്ക അറസ്റ്റ് ചെയ്തത്. ഇവരെ കയ്യാമം വച്ച് പൊതു നിരത്തിലൂടെ നടത്തിക്കുകയും വസ്ത്രം ഉരിഞ്ഞ് നഗ്നയാക്കി പരിശോധിക്കുകയും ചെയ്തിരുന്നു. വീട്ടു ജോലിക്കാരിക്ക് കുറഞ്ഞ വേതനം നല്‍കി, വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ കൃത്രിമം കാട്ടി എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ദേവയാനിയെ അറസ്റ്റ് ചെയ്തത്.

ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ഇന്ത്യയുടേയും തീരുമാനം. ഇതിനായി അമേരിക്കന്‍ കോണ്‍സുലേറ്റുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വിവരങ്ങളും അവരുടെ ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടേയും വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്.

ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കല്‍ പാര്‍ലമെന്റ് അംഗങ്ങളെ ബഹിഷ്‌കരിച്ചിരിക്കുകയാണ്. ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റെ രാഹുല്‍ ഗാന്ധി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിവര്‍ അമേരിക്കന്‍ എംപിമാരെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അമേരിക്ക നടപടികള്‍ അവസാനിപ്പിച്ച് മാപ്പ് പറയണം എന്നാണ് ഇന്ത്യയുടെ ആവശ്യം.

English summary
India withdrew all privileges of American Consulates in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X