• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോഹിന്‍ഗ്യ മുസ്ലിംകള്‍ ബോംബുകളെന്ന് ഇന്ത്യ; ശ്രദ്ധിക്കണം, നിര്‍വീര്യമാക്കണമെന്നും മുന്നറിയിപ്പ്

  • By Ashif

ദില്ലി: മ്യാന്‍മറിലെ റോഹിന്‍ഗ്യ മുസ്ലിംകള്‍ പാകിസ്താന്റെ കൈയിലെ ബോംബുകളാണെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. പാകിസ്താനിലെ തീവ്രവാദ സംഘടനകള്‍ ഇവരെ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ഇന്ത്യ മ്യാന്‍മറിന് മുന്നറിയിപ്പ് നല്‍കി.

റോഹിന്‍ഗ്യകള്‍ ഇന്ത്യക്കും മ്യാന്മറിനും മേഖലയ്ക്ക് മൊത്തവും ഭീഷണിയാണെന്നാണ് ഇന്ത്യ പറഞ്ഞത്. ഈ ബോംബ് നിര്‍വീര്യമാക്കാന്‍ എത്രയും വേഗം രാഷ്ട്രീയ പരിഹാരം കാണണമെന്നും ഇന്ത്യ മ്യാന്‍മറിനെ അറിയിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്ത്യ കൈമാറിയത് രഹസ്യവിവരങ്ങള്‍

റോഹിന്‍ഗ്യകളിലെ തീവ്രചിന്താഗതിക്കാര്‍ പാകിസ്താനിലെ തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയുമായി ബന്ധപ്പെടുന്നുവെന്ന സൂചന കിട്ടിയിട്ടുണ്ട്. ഈ വിവരമാണ് ഇന്ത്യ മ്യാന്‍മര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യു തോങ് തുന്നുമായി പങ്കുവച്ചത്. ഇദ്ദേഹം കഴിഞ്ഞാഴ്ച ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

റോഹിന്‍ഗ്യകള്‍ ഭീഷണി

റോഹിന്‍ഗ്യകളുടെ പ്രശ്‌നം വലിയ ഭീഷണിയാണ്. റോഹിന്‍ഗ്യകളിലെ തീവ്രചിന്താഗതിക്കാര്‍ ലഷ്‌കറുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ ബന്ധം മേഖലയ്ക്ക് ഭീഷണിയാവും. വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണുകയാണ് ഏക പോംവഴിയെന്നും ഇന്ത്യ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയുടെ ആശങ്കകള്‍

ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തുന്‍ കൂടിക്കാഴ്ച നടത്തി. ഈ അവസരത്തിലാണ് ഇന്ത്യ ആശങ്കകള്‍ കൈമാറിയത്. വിദേശകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും തുന്‍ ചര്‍ച്ച നടത്തി.

ഏകപക്ഷീയ അടിച്ചമര്‍ത്തല്‍ തിരിച്ചടിയാവും

സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യക്ക് വ്യക്തമായ ബോധ്യമുണ്ട്. പക്ഷേ റോഹിന്‍ഗ്യകളെ മാത്രം ഏകപക്ഷീയമായി അടിച്ചൊതുക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക. ബുദ്ധമതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് മ്യാന്‍മര്‍.

 മ്യാന്‍മറും റോഹിന്‍ഗ്യകളും

മ്യാന്‍മറില്‍ 10 ലക്ഷത്തോളം റോഹിന്‍ഗ്യകളാണുള്ളത്. റാക്കയ്ന്‍ എന്ന പ്രദേശത്താണ് ഇവര്‍ കൂടുതല്‍. റോഹിന്‍ഗ്യകള്‍ക്ക് വോട്ടവകാശം മ്യാന്‍മര്‍ ഭരണകൂടം നല്‍കിയിട്ടില്ല. മാത്രമല്ല, കടുത്ത വിവേചനമാണ് ഈ വിഭാഗം മ്യാന്‍മറില്‍ നേരിടുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

റോഹിന്‍ഗ്യകള്‍ ഇന്ത്യയിലും

അറബ് രാജ്യങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും റോഹിന്‍ഗ്യകളുടെ ദുരിതം അവസാനിപ്പിക്കണമെനന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഇടപെട്ടിരുന്നില്ല. നിരവധി റോഹിന്‍ഗ്യകളില്‍ മ്യാന്‍മറില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലും അഭയം തേടിയെത്തിയിട്ടുണ്ട്.

കടുത്ത പീഡനം നേരിടുന്ന വിഭാഗം

അടുത്തിടെ മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ട് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇവിടുത്തെ സ്ത്രീകളെ മ്യാന്‍മര്‍ സൈന്യം ബലാല്‍സംഗം ചെയ്തുവെന്നും റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് സൈന്യം നിഷേധിച്ചു. റാക്കയ്ന്‍ സംസ്ഥാനത്ത് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യക്ക് ലഭിച്ച വിവരം. പിന്നീട് ഇവര്‍ മേഖലയെ ആയുധ സജ്ജമാക്കുമെന്നാണ് ആശങ്ക.

മ്യാന്‍മറില്‍ ലഷ്‌കര്‍ സാന്നിധ്യം

മ്യാന്‍മറില്‍ 2013 മുതല്‍ ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യക്ക് ലഭിച്ച രഹസ്യവിവരം. ബംഗ്ലാദേശില്‍ നിന്നാണ് വിവരം ലഭിച്ചത്. ബുദ്ധര്‍ക്ക് പുണ്യസ്ഥലമായ ബോധ്ഗയയില്‍ സ്‌ഫോടനം നടത്തിയത് ലഷ്‌കറും റോഹിന്‍ഗ്യകളിലെ തീവ്ര ചിന്താഗതിക്കാരുമാണെന്ന് ഇന്ത്യക്ക് സംശയമുണ്ട്.

English summary
India has warned Myanmar that Pakistan-based militants were exploiting radicalisation among the Rohingya community, which posed a security risk to both the countries as well as the region, sources told. India asked Myanmar to find a political solution to defuse the “ticking bomb”, citing information that the radicals among the minority ethnic community were being abetted by outfits such as Lashkar-e-Taiba.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more