കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അഗ്നി 5 മിസൈല്‍ പരീക്ഷണ വിജയം; ചൈനയ്ക്ക് ഞെട്ടല്‍

  • By Anwar Sadath
Google Oneindia Malayalam News

ബാലസോര്‍: ഇന്ത്യയുടെ ഏതു കോണില്‍ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണില്‍ വരെയും പറന്നെത്താന്‍ കഴിയുന്ന മിസൈലായ അഗ്നി 5 മിസൈലിന്റെ പരീക്ഷണ വിജയം ചൈനയ്ക്ക് നല്‍കുന്നത് ഞെട്ടല്‍. ഒരുടണ്‍ വരെ ഭാരം വഹിക്കാവുന്ന മിസൈല്‍ ചൈനയ്ക്ക് വന്‍ ഭീഷണിയായിരിക്കും.

എന്നെങ്കിലും ആണവയുദ്ധമുണ്ടായാല്‍ ചൈനീസ് ചാരക്കണ്ണുകള്‍ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാന്‍ കഴിയുന്നതാണ് അഗ്നി 5 ബാലിസ്റ്റിക് മിസൈല്‍. ഇന്ത്യയുടെ ഏറ്റവും നവീനവും കരുത്തേറിയതുമായ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണിത്. ഇന്ത്യ ചൈന സംഘര്‍ഷം പതിവായിരിക്കുമ്പോള്‍ ഇത്തരമൊരു മിസൈലിന്റെ പരീക്ഷണവിജയം ചൈനയെ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.

agni

ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍നിന്ന് തൊടുത്ത മിസൈല്‍ 19 മിനിറ്റിനകം 4,900 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ലക്ഷ്യത്തിലെത്തിയത്. വിദേശ രാജ്യങ്ങള്‍ നല്‍കാന്‍ മടിച്ച ആധുനിക സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു. എവിടെനിന്നും വളരെ എളുപ്പം ലക്ഷ്യം കാണാന്‍ കഴിയുന്ന പുതിയ മിസൈലിന് യൂറോപ്പ് ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ലക്ഷ്യസ്ഥാനങ്ങള്‍ ഭേദിക്കാനും സാധിക്കും.

ലക്ഷ്യം തെറ്റാത്ത കുതിപ്പും കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പ്രഹരിക്കാനുമുള്ള മിസൈലിന്റെ ശേഷിയാണു ഇതിന്റെ പ്രത്യേകത. മാത്രവുമല്ല ഏതെങ്കിലും റയില്‍ വാഹനത്തിലോ റോഡ് വാഹനത്തിലോ അവയെ ഒളിപ്പിച്ച് എടുത്തുകൊണ്ടുപോയി വിക്ഷേപിക്കാനുമാകും. ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന അയല്‍രാജ്യങ്ങളെ ലക്ഷ്യംവെക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് അഗ്നി 5. ഇത് ഒരിക്കല്‍ക്കൂടി പരീക്ഷിച്ച് വിജയിച്ചത് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തും.

English summary
India Tests Ballistic Missile, Posing New Threat to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X