ചരിത്ര നിമിഷം; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയകരം. ഒഡീഷ തീരത്തുള്ള എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ശനിയാഴ്ചയായിരുന്നു മിസൈല്‍ പരീക്ഷണം. ചരിത്രപരമായ നിമിഷം എന്നാണ് പരീക്ഷണത്തെ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്.
'ഇതൊരു ചരിത്ര നിമിഷമാണ്, ഈ സുപ്രധാന നേട്ടം നമ്മുടെ രാജ്യത്തെ നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യകളുടെ കഴിവുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി,'' അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സൈനികശേഷിക്ക് മുതല്‍ക്കൂട്ടാവുന്നതാണ് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍. 1500 കിലോ മീറ്ററില്‍ കുടുതല്‍ പ്രഹരശേഷിയുള്ളതാണ് മിസൈല്‍.

ഉയര്‍ന്ന കൃത്യതയോടെയാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത് എന്നാണ് വിവരം. ഹൈദരാബാദിലെ ഡോ. എ പി ജെ അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലെക്‌സ് ഡി ആര്‍ ഡി ഒയുമായി ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്. ബ്രഹ്‌മോസ് എന്ന ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇതിനോടകം ഇന്ത്യയുടെ പക്കലുണ്ട്. എന്നാല്‍ ഇന്നലെ പരീക്ഷിച്ചത് ലോംഗ് റേഞ്ച് മിസൈലായിരുന്നു.
ഇത് ബാലിസ്റ്റിക് മിസൈല്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. അതേസമയം ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഡി ആര്‍ ഡി ഒ ഇതുവരെ നല്‍കിയിട്ടില്ല. ഹൈപ്പര്‍ സോണിക് വേഗതയില്‍ (ശബ്ദത്തിന്റെ 5 മുതല്‍ 25 മടങ്ങ് വരെ വേഗത അല്ലെങ്കില്‍ സെക്കന്‍ഡില്‍ 1 മുതല്‍ 5 മൈല്‍ വരെ (1.6 മുതല്‍ 8.0 കി.മീ/സെക്കന്‍ഡ്) സഞ്ചരിക്കാന്‍ കഴിവുള്ള മിസൈലിനെയാണ് ഹൈപ്പര്‍ സോണിക് മിസൈല്‍ എന്ന് പറയുന്നത്.
ഇതിനെ മാക് 5 സ്പീഡ് എന്ന് വിളിക്കുന്നു. ബാലിസ്റ്റിക് മിസൈലുകള്‍ അന്തരീക്ഷത്തിന് മുകളിലൂടെ പോയി വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തുന്നവയാണ്. അതേസമയം ക്രൂയിസ് മിസൈലുകള്‍ അന്തരീക്ഷത്തിനുള്ളില്‍ തന്നെ സഞ്ചരിക്കുക. ഗുരുത്വാകര്‍ഷണം ഒഴിവാക്കാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ശബ്ദത്തിന്റെ പല മടങ്ങ് വേഗത കൈവരിക്കുന്നു.
എന്നാല്‍ ക്രൂയിസ് മിസൈലുകള്‍ സബ്സോണിക് വേഗതയില്‍ ആണ് പറക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ പലപ്പോഴും ദീര്‍ഘദൂര ആക്രമണത്തിനോ തന്ത്രപരമായ ആവശ്യങ്ങള്‍ക്കോ വേണ്ടിയാണ് ഉപയോഗിക്കുന്നത്.












Click it and Unblock the Notifications